കൊച്ചി: ഇന്നലെ നടന്ന അമ്മയുടെ യോഗത്തില്‍ പാര്‍വ്വതി തിരുവോത്തിന്റെ രാജി നിരുപാധികം സ്വീകരിച്ചു. ഇന്നലെ കൊച്ചിയില്‍ നടന്ന അടിയന്തിര യോഗത്തിലാണ് പാര്‍വ്വതിയുടെ രാജി നിരുപാധികം സ്വീകരിക്കുവാനുള്ള തീരുമാനമായത്. ഇടവേള ബാബു നടത്തിയ പരാമര്‍ശത്തിന് എതിരായി പ്രതിഷേധം ഉയര്‍ത്തിയാണ് പാര്‍വ്വതി രാജിവെച്ചിരുന്നത്. ആ പരാമര്‍ശത്തെ വളച്ചൊടിച്ച് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയും ആയിരുന്നു.
പാര്‍വ്വതിയുടെ രാജിയോടൊപ്പം അമ്മ പ്രസിഡണ്ടായ മോഹന്‍ലാല്‍ ഇതില്‍ തീരുമാനം വ്യക്തമാക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുത്തതല്ലാതെ മറ്റൊന്നും വ്യക്തമായി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുവാനോ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുവാനോ തയ്യാറായില്ലെന്നാണ് അറിയുന്നത്. യോഗത്തില്‍ ബിനീഷ് കൊടിയേരിയ്ക്ക് എതിരെ തീരുമാമമെടുക്കണമെന്നും ആവശ്യം ഉയര്‍ന്നു വന്നിരുന്നു. ഇപ്പോള്‍ നിലവില്‍ ഇ.ഡിയുടെയും കസ്റ്റംസിന്റെയും കേസില്‍ അകപ്പെട്ട ബിനീഷിന്റെ അംഗത്വം മിക്കവാറും ഇല്ലാതാക്കാനാണ് സാധ്യത.
യോഗത്തില്‍ അമ്മ അംഗങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിനെക്കുറിച്ച് ചര്‍ച്ച നടന്നു. ടി.കെ.രാജീവ് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന അമ്മയുടെ ചിത്രം വന്‍ താരങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ആദ്യ ചിത്രമായ 2020 മികച്ച വിജയവും വന്‍ കളക്ഷനും നേടി വലിയ തുക അമ്മയിലേക്ക് സമാഹരിക്കുവാന്‍ സാധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സിനിമ തയ്യാറാക്കുന്നത്. 2021 ല്‍ ചിത്രത്തില്‍ പണികള്‍ തുടങ്ങാനാണ് തീരുമാനം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…