ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് ഇപ്പോള്‍ പ്രകൃതിയും എതിരു നിന്നതുപോലെയാണ് കഴിഞ്ഞ ദിവസത്തെ ന്യൂഡല്‍ഹിയിലെ കാലാവസ്ഥ. കനത്ത മഞ്ഞും തണുപ്പും അതി ശക്തമായ മഴയും വല്ലാതെ സമരക്കാരെ വലച്ചു. താല്‍ക്കാലികമായി കെട്ടിയിരുന്ന ടെന്റുകളും മറ്റും അപ്രതീക്ഷിത മഴയില്‍ കുതിര്‍ന്നൊലിച്ചുപോയി.
സമരപന്തലുകളില്‍ മിക്കയിടങ്ങളിലും ശക്തമായ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പൂള്‍ പ്രഹ്ാദൂര്‍ അടിപ്പാത, വസന്ത്കുഞ്ച്, സ്വാമി നഗര്‍, മസ്ദൂര്‍ എന്നിവടങ്ങളിലെല്ലാം ഇപ്പോഴും കനത്ത വെള്ളമാണ്. നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെ താപനില 5 ഡിഗ്രിമുതല്‍ 9 ഡിഗ്രിവരെ എന്ന നിലയിലാണ്.
മഴ കനത്തതോടെ കര്‍ഷകര്‍ അതീവ ഗുരുതരമായ അവസ്ഥകളിലേക്ക് നീങ്ങി. മിക്ക കര്‍ഷകരും പ്രായമുള്ളവര്‍ കൂടെ ആയതിനാല്‍ ബുദ്ധിമുട്ടുകള്‍ ശക്തമായി. കനത്ത മഞ്ഞു വീഴ്ചയും അതിശൈത്യവും കര്‍ഷക നേതാക്കളെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. അവരുടെ കമ്പിളികളും മറ്റു വസ്ത്രങ്ങളുമല്ലാം അതി കഠിനമായ മഴയില്‍ കുതിര്‍ന്നൊലിച്ചു. എന്നാല്‍ എന്തൊക്കെ പ്രതിസന്ധികള്‍ വന്നാലും തങ്ങള്‍ സമരം ശക്തമായി തന്നെ കൊണ്ടുപോകുമെന്നാണ് കര്‍ഷകരുടെ മനോഭാവാം.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…