gnn24x7

ഡല്‍ഹിയിലെ കനത്തമഴയിലും ഇടിമിന്നലിലും കര്‍ഷക സമരക്കാര്‍ പ്രതിസന്ധിയില്‍ : ടെന്റുകള്‍ ഒലിച്ചുപോയി

0
250
gnn24x7

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് ഇപ്പോള്‍ പ്രകൃതിയും എതിരു നിന്നതുപോലെയാണ് കഴിഞ്ഞ ദിവസത്തെ ന്യൂഡല്‍ഹിയിലെ കാലാവസ്ഥ. കനത്ത മഞ്ഞും തണുപ്പും അതി ശക്തമായ മഴയും വല്ലാതെ സമരക്കാരെ വലച്ചു. താല്‍ക്കാലികമായി കെട്ടിയിരുന്ന ടെന്റുകളും മറ്റും അപ്രതീക്ഷിത മഴയില്‍ കുതിര്‍ന്നൊലിച്ചുപോയി.

സമരപന്തലുകളില്‍ മിക്കയിടങ്ങളിലും ശക്തമായ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പൂള്‍ പ്രഹ്ാദൂര്‍ അടിപ്പാത, വസന്ത്കുഞ്ച്, സ്വാമി നഗര്‍, മസ്ദൂര്‍ എന്നിവടങ്ങളിലെല്ലാം ഇപ്പോഴും കനത്ത വെള്ളമാണ്. നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെ താപനില 5 ഡിഗ്രിമുതല്‍ 9 ഡിഗ്രിവരെ എന്ന നിലയിലാണ്.

മഴ കനത്തതോടെ കര്‍ഷകര്‍ അതീവ ഗുരുതരമായ അവസ്ഥകളിലേക്ക് നീങ്ങി. മിക്ക കര്‍ഷകരും പ്രായമുള്ളവര്‍ കൂടെ ആയതിനാല്‍ ബുദ്ധിമുട്ടുകള്‍ ശക്തമായി. കനത്ത മഞ്ഞു വീഴ്ചയും അതിശൈത്യവും കര്‍ഷക നേതാക്കളെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. അവരുടെ കമ്പിളികളും മറ്റു വസ്ത്രങ്ങളുമല്ലാം അതി കഠിനമായ മഴയില്‍ കുതിര്‍ന്നൊലിച്ചു. എന്നാല്‍ എന്തൊക്കെ പ്രതിസന്ധികള്‍ വന്നാലും തങ്ങള്‍ സമരം ശക്തമായി തന്നെ കൊണ്ടുപോകുമെന്നാണ് കര്‍ഷകരുടെ മനോഭാവാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here