പാരീസ്: പാകിസ്താന്‍ തങ്ങളുടെ സൈനിക നവീകരണത്തിനും പ്രതിരോധ സംവിധാനങ്ങളുടെ നവീകരണത്തിനുമായി ഫ്രാന്‍സിനോട് സാങ്കേതികമായും മറ്റും സഹകരിക്കുന്നതിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ പാകിസ്താന് യാതൊരു വിധത്തിലുമുള്ള സഹകരണം നല്‍കില്ലെന്ന് ഫ്രാന്‍സ് തീര്‍ത്തു പറഞ്ഞു. മിറാഷ് യുദ്ധ വിമാനങ്ങള്‍, അഗസ്റ്റ 90 ബി ക്ലാസ് അന്തര്‍വാഹിനികള്‍, മറ്റു വ്യോമപ്രതിരോധ സംവിധാനങ്ങള്‍ എന്നിവയ്ക്കാണ് പാകിസ്താന്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നത്. അതാണ് ഫ്രാന്‍സ് പൂര്‍ണ്ണമായും നിരസിച്ചത്.
എന്നാല്‍ ഫ്രാന്‍സില്‍ കുറച്ചു മുന്‍പ് മതനിന്ദ ആരോപണത്തെ തുടര്‍ന്ന് ഒരു അധ്യാപകനെ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണിനെതിരെ പാക് പ്രധാനമന്ത്രിയായ ഇമ്രാന്‍ഖാന്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത് വലിയ ചര്‍ച്ച വിഷയമായി തീരുകയും ആഭ്യന്തരമായി പല രാജ്യങ്ങളും ഇതെക്കുറിച്ചു പോലും പരാമര്‍ശങ്ങളും ചര്‍ച്ചകളും ഉടലെടുത്ത സാഹചര്യത്തിലാണ് പാകിസ്താന് ഇത്തരത്തില്‍ വന്‍ തിരിച്ചടി ലഭിച്ചത്.
എന്നാല്‍ ഫ്രഞ്ച് നിര്‍മ്മാണ കമ്പനിയായ ദസ്സോ ഏവിയേഷന്‍ നിര്‍മ്മിച്ച 150 ഓളം മിറാഷ് യുദ്ധവിമാനങ്ങള്‍ പാകിസ്താന്റെ പക്കലുണ്ട്. എന്നാല്‍ അവയില്‍ കുറച്ചെണ്ണം മാത്രമാണ് പൂര്‍ണ്ണമായും ഉപയോഗിക്കുവാന്‍ സാധ്യമാവുകയുള്ളൂ. ബാക്കിയുള്ളവ പ്രവര്‍ത്തന ക്ഷമമാക്കണമെങ്കില്‍ ഫ്രഞ്ച് കമ്പനിയുടെ സഹായം കൂടിയേ തീരുള്ളു. ഈ സാഹചര്യത്തില്‍ ഫ്രഞ്ച് ഗവണ്‍മെന്റിന്റെ നിരാകരണം പാകിസ്താന് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. കൂട്ടത്തില്‍ ഫ്രഞ്ച്-ഇറ്റാലിയന്‍ വ്യോമപ്രതിരോധ സംവിധാനങ്ങളും പാടെ പാകിസ്താന് നിഷേധിച്ചു. ഇതും പാകിസ്താന്റെ ഭാവി വ്യോമപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കക് കനത്ത ആഘാതമായി.
റഫാല്‍ വിമാനത്തിന്റെ ജോലികള്‍ തകൃതിയായി ഖത്തറില്‍ നടന്നുവരുന്നുണ്ട്. ഈ അവസരത്തില്‍ പാക്‌വംശജരായ ആരെയും റഫാല്‍ വിമാന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ അനുവദിക്കരുതെന്ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഖത്തറിനോട് ആവശ്യപ്പെട്ടു. ഫ്രാന്‍സില്‍ നിന്നും നിരവധി റഫാല്‍ വിമാനങ്ങള്‍ ഖത്തര്‍ വാങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാക്‌വംശജര്‍ റഫാലുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഇതിന്റെ വിശദാംശങ്ങള്‍ എല്ലാം തന്നെ അധികം താമസിയാതെ പാകിസ്താനിലേക്ക് ചോര്‍ന്നുപോവുമെന്ന് ഫ്രാന്‍സ് സംശയിക്കുന്നതിനാലാണ് പാക്‌വംശജര്‍ ആരും റഫാല്‍ യുദ്ധവിമാനങ്ങളുടെ മേഖലയുടെ ജോലികളില്‍ ഏര്‍പ്പെടുത്തരുതെന്ന് കര്‍ശനമായി ഖത്തറിനോട് ആവശ്യപ്പെട്ടത്.
ഇക്കാര്യത്തില്‍ മുന്‍പ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങിയ ഇന്ത്യ ആശങ്കപ്പെട്ടിരുന്നു. മുന്‍കാല ചരിത്രത്തില്‍ പാകിസ്താന്‍ പല യുദ്ധരഹസ്യങ്ങളും ചൈനയ്ക്ക് ചോര്‍ത്തി നല്‍കിയ പശ്ചാത്തലം ഉള്ളതിനാലാണ് ഫ്രാന്‍സ് ഇത്തരത്തില്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുന്നത് എന്നാണ് ഔദ്യോഗികമായി അറിയുവാന സാധിച്ചത്.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…