ശ്രീഹരികോട്ട: ഇന്ത്യയുടെ ഏറ്റവും പുതിയ എര്ത്ത് നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് -01 ഉം ഒമ്പത് ഉപഭോക്തൃ ഉപഗ്രഹങ്ങളും വഹിക്കുന്ന ഇന്ത്യയുടെ പി.എസ്.എല്.വി-സി 49 ശനിയാഴ്ച ബഹിരാകാശ പോര്ട്ടില് നിന്ന് ഉയര്ന്നു പൊങ്ങി. പോളാര് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള് (പി.എസ്.എല്.വി-സി 49 / ഇ.ഒ.എസ് -01) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില് നിന്ന് ഉച്ചകഴിഞ്ഞ് 3: 12 ന് 26 മണിക്കൂര് കൗണ്ട്ഡൗണ് അവസാനിച്ചു. ഇന്ത്യയുടെ സ്പേസ് വളര്ച്ചയില് മറ്റൊരു നാഴികക്കല്ലായി ഇതിനെ കാണാം. ഇസ്റോയ്ക്ക് തങ്ങളുടെ മുടിയില് മറ്റൊരു പൊന്കിരീടം കൂടെ.
ലിഫ്റ്റ് ഓഫ് ആദ്യം ഉച്ചകഴിഞ്ഞ് 3:02 നാണ് ഷെഡ്യൂള് ചെയ്തിരുന്നതെങ്കിലും വാഹനത്തിന്റെ പാതയിലെ അവശിഷ്ടങ്ങള് കാരണം 10 മിനിറ്റ് വൈകിയതായി ഇസ്റോ അറിയിച്ചു. ഇതിനടയിലുണ്ടായ ശക്തമായ മഴയും കാലാവസ്ഥ വ്യതിയാനവും മറ്റൊര്ത്ഥത്തില് വിക്ഷേപണത്തെ നാന്നായി ബാധിച്ചുവെന്ന് പറയേണ്ടിവരും. ഇന്ത്യന് ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) ഈ വര്ഷം നടത്തിയ ആദ്യ ദൗത്യമാണിത്. അത് പരിപൂര്ണ്ണ വിജയവും അഭിമാനവുമുണ്ടെന്ന് ഇസ്റോ വെളിപ്പെടുത്തി.
ലോഞ്ചിന്റെ തത്സമയ ഫീഡ് ട്വിറ്ററില് ഇസ്റോ നല്കി. ഒമ്പത് ഉപഭോക്തൃ ഉപഗ്രഹങ്ങളും വിജയകരമായി വേര്പെടുത്തിയതായും അവയുടെ ആസൂത്രിത ഭ്രമണപഥത്തില് കൃത്യമായി എത്തിച്ചതായും ബഹിരാകാശ സംഘടന ട്വീറ്റ് ചെയ്തു.
കൃഷി, വനം, ദുരന്ത നിവാരണ സഹായം എന്നിവയ്ക്കായാണ് ഇ.ഒ.എസ് -01 ഉപയോഗിക്കുന്നതെന്ന് ഇസ്റോ അറിയിച്ചു. ലിത്വാനിയ (1), ലക്സംബര്ഗ് (4), യുഎസ് (4) എന്നിവിടങ്ങളില് നിന്നുള്ളതാണ് വാണിജ്യ ഉപഭോക്തൃ ഉപഗ്രഹങ്ങള്. ഇവ ബഹിരാകാശ വകുപ്പായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായി (എന്എസ്ഐഎല്) വാണിജ്യ കരാര് പ്രകാരമാണ് ഉപഭോക്തൃ ഉപഗ്രഹങ്ങള് വിക്ഷേപിക്കുന്നതെന്ന് ഇസ്റോ അറിയിച്ചു. ഇതും വളരെ വിജയപ്രദമായി ഭ്രമണപഥത്തിലെത്തിക്കുവാന് സാധിച്ചു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…