gnn24x7

പി.എസ്.എല്‍.വി-സി 49 വിജയം കണ്ടു:10 ഉപഗ്രഹങ്ങള്‍ നിക്ഷേപിക്കപ്പെട്ടു

0
575
gnn24x7

ശ്രീഹരികോട്ട: ഇന്ത്യയുടെ ഏറ്റവും പുതിയ എര്‍ത്ത് നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് -01 ഉം ഒമ്പത് ഉപഭോക്തൃ ഉപഗ്രഹങ്ങളും വഹിക്കുന്ന ഇന്ത്യയുടെ പി.എസ്.എല്‍.വി-സി 49 ശനിയാഴ്ച ബഹിരാകാശ പോര്‍ട്ടില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി.എസ്.എല്‍.വി-സി 49 / ഇ.ഒ.എസ് -01) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഉച്ചകഴിഞ്ഞ് 3: 12 ന് 26 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ അവസാനിച്ചു. ഇന്ത്യയുടെ സ്‌പേസ് വളര്‍ച്ചയില്‍ മറ്റൊരു നാഴികക്കല്ലായി ഇതിനെ കാണാം. ഇസ്‌റോയ്ക്ക് തങ്ങളുടെ മുടിയില്‍ മറ്റൊരു പൊന്‍കിരീടം കൂടെ.

ലിഫ്റ്റ് ഓഫ് ആദ്യം ഉച്ചകഴിഞ്ഞ് 3:02 നാണ് ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും വാഹനത്തിന്റെ പാതയിലെ അവശിഷ്ടങ്ങള്‍ കാരണം 10 മിനിറ്റ് വൈകിയതായി ഇസ്റോ അറിയിച്ചു. ഇതിനടയിലുണ്ടായ ശക്തമായ മഴയും കാലാവസ്ഥ വ്യതിയാനവും മറ്റൊര്‍ത്ഥത്തില്‍ വിക്ഷേപണത്തെ നാന്നായി ബാധിച്ചുവെന്ന് പറയേണ്ടിവരും. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) ഈ വര്‍ഷം നടത്തിയ ആദ്യ ദൗത്യമാണിത്. അത് പരിപൂര്‍ണ്ണ വിജയവും അഭിമാനവുമുണ്ടെന്ന് ഇസ്‌റോ വെളിപ്പെടുത്തി.
ലോഞ്ചിന്റെ തത്സമയ ഫീഡ് ട്വിറ്ററില്‍ ഇസ്റോ നല്‍കി. ഒമ്പത് ഉപഭോക്തൃ ഉപഗ്രഹങ്ങളും വിജയകരമായി വേര്‍പെടുത്തിയതായും അവയുടെ ആസൂത്രിത ഭ്രമണപഥത്തില്‍ കൃത്യമായി എത്തിച്ചതായും ബഹിരാകാശ സംഘടന ട്വീറ്റ് ചെയ്തു.

കൃഷി, വനം, ദുരന്ത നിവാരണ സഹായം എന്നിവയ്ക്കായാണ് ഇ.ഒ.എസ് -01 ഉപയോഗിക്കുന്നതെന്ന് ഇസ്റോ അറിയിച്ചു. ലിത്വാനിയ (1), ലക്‌സംബര്‍ഗ് (4), യുഎസ് (4) എന്നിവിടങ്ങളില്‍ നിന്നുള്ളതാണ് വാണിജ്യ ഉപഭോക്തൃ ഉപഗ്രഹങ്ങള്‍. ഇവ ബഹിരാകാശ വകുപ്പായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായി (എന്‍എസ്ഐഎല്‍) വാണിജ്യ കരാര്‍ പ്രകാരമാണ് ഉപഭോക്തൃ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതെന്ന് ഇസ്റോ അറിയിച്ചു. ഇതും വളരെ വിജയപ്രദമായി ഭ്രമണപഥത്തിലെത്തിക്കുവാന്‍ സാധിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here