തിരുവനന്തപുരം: വയനാട് ജില്ലയില്‍ തുടങ്ങാനിരുന്ന ഡി.എം.വി.എസ് എന്ന സ്വകാര്യ മെഡിക്കല്‍ കേളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ആശങ്കയും മറ്റും ഏറെ നാളുകളായി നിലനില്‍ക്കുന്നതിനിടെയാണ് ആ കോളേജ് ഏറ്റെടുക്കില്ലെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുകയും പകരം സ്വന്തം നിലയില്‍ കേരള സര്‍ക്കാരിന്റെ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതലയോഗം ഐകണേ്ഠ്യന തീരുമാനമെടുത്തു.
എന്നാല്‍ ഡി.എം.വി.എസ് ഉടമസ്ഥര്‍ സര്‍ക്കാര്‍ അത് ഏറ്റെടുക്കാന്‍ വേണ്ടി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ തികച്ചും അപ്രായോഗികമായിരുന്നുവെന്ന് സര്‍ക്കാര്‍ വിലയിരുത്തി. ഇത് പരിഗണിച്ചാണ് സ്വന്തം നിലയില്‍ കേരള സര്‍ക്കാര്‍ തന്നെ വയനാട്ടില്‍ മെഡിക്കല്‍ കോളേജ് എന്ന പരിഗണന മുമ്പോട്ടു വന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെയും കെ.കെ.ശൈലജടീച്ചറെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
യോഗത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, നിയമ സെക്രട്ടറി പി.കെ. അരവിന്ദബാബു, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ.ശൈലജ, ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത എന്നിവര്‍ പങ്കെടുത്തു.
ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ…
ഷാനൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ കൈയിലുള്ള ബാഗേജിൽ ദ്രാവകങ്ങൾ, എയറോസോളുകൾ, ജെല്ലുകൾ എന്നിവ കൊണ്ടുപോകുന്നതിനുള്ള 100 മില്ലിലിറ്റർ നിയന്ത്രണം നീക്കി. പുതിയ…
അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക ആഘോഷങ്ങൾക്ക് പുതിയ ആവേശം പകരാൻ ‘അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ’ ഒരുങ്ങുന്നു. സെപ്റ്റംബർ 26ന്…
സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരിതെളിഞ്ഞു. സാഗർ തിരക്കഥ…
നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം…
അയർലണ്ടിൽ സ്വാഭാവികവൽക്കരണത്തിലൂടെ (Naturalisation) പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നീക്കം. നിലവിലെ അഞ്ച് വർഷത്തെ താമസകാലം…