gnn24x7

വയനാട്ടില്‍ സര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കും

0
356
gnn24x7

തിരുവനന്തപുരം: വയനാട് ജില്ലയില്‍ തുടങ്ങാനിരുന്ന ഡി.എം.വി.എസ് എന്ന സ്വകാര്യ മെഡിക്കല്‍ കേളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ആശങ്കയും മറ്റും ഏറെ നാളുകളായി നിലനില്‍ക്കുന്നതിനിടെയാണ് ആ കോളേജ് ഏറ്റെടുക്കില്ലെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുകയും പകരം സ്വന്തം നിലയില്‍ കേരള സര്‍ക്കാരിന്റെ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതലയോഗം ഐകണേ്ഠ്യന തീരുമാനമെടുത്തു.

എന്നാല്‍ ഡി.എം.വി.എസ് ഉടമസ്ഥര്‍ സര്‍ക്കാര്‍ അത് ഏറ്റെടുക്കാന്‍ വേണ്ടി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ തികച്ചും അപ്രായോഗികമായിരുന്നുവെന്ന് സര്‍ക്കാര്‍ വിലയിരുത്തി. ഇത് പരിഗണിച്ചാണ് സ്വന്തം നിലയില്‍ കേരള സര്‍ക്കാര്‍ തന്നെ വയനാട്ടില്‍ മെഡിക്കല്‍ കോളേജ് എന്ന പരിഗണന മുമ്പോട്ടു വന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെയും കെ.കെ.ശൈലജടീച്ചറെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

യോഗത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, നിയമ സെക്രട്ടറി പി.കെ. അരവിന്ദബാബു, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ.ശൈലജ, ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത എന്നിവര്‍ പങ്കെടുത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here