gnn24x7

6 മാസത്തിലേറെയായി വിദേശത്തുള്ള യുഎഇ നിവാസികൾക്ക് മാർച്ച് 31 നകം മടങ്ങാമെന്ന് ഫ്‌ളൈദുബായ്

0
290
gnn24x7

ദുബായ്: ആറുമാസത്തിലേറെയായി യുഎഇക്ക് പുറത്തുള്ള താമസക്കാർക്ക് മാർച്ച് 31 വരെ രാജ്യത്തേയ്ക്ക് വരാമെന്ന് ഫ്‌ളൈദുബായ്. യാത്രക്കാര്‍ക്കായുള്ള പുതിയ നിര്‍ദേശത്തില്‍ ഫ്‌ളൈദുബായ് വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്.

നിര്‍ദേശങ്ങൾ ഇങ്ങനെ “നിങ്ങൾ യുഎഇ റസിഡന്റ് വിസ കൈവശം വയ്ക്കുകയും 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കുകയും ചെയ്താൽ, 2021 മാർച്ച് 31 വരെ യുഎഇയിലേക്ക് പ്രവേശിക്കാൻ നിങ്ങളെ അനുവദിക്കും.” യാത്രക്കാർക്ക് സാധുവായ റസിഡന്റ് വിസയും ജിഡിആർഎഫ്എയുടെ അംഗീകാരവും ഉണ്ടായിരിക്കണം എന്ന് ഇന്ത്യയുടെ ബജറ്റ് കാരിയറായ എയർ ഇന്ത്യ എക്സ്പ്രസും (എഇഇ) ട്വിറ്ററില്‍ പങ്കുവെച്ചു.

ഡിസംബര്‍ 31 ലെ സമയപരിധി അവസാനിച്ചതിന് ശേഷം സ്വന്തം രാജ്യങ്ങളില്‍ മാസങ്ങളോളം കുടുങ്ങി കിടക്കുന്ന നിരവധി യുഎഇ നിവാസികള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസകരമാണ്. അധികൃതര്‍ സമയപരിധി നീട്ടിയതില്‍ സന്തോഷമുണ്ടെന്ന് ഒരു എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here