gnn24x7

നിങ്ങള്‍ക്ക് എങ്ങിനെ യു.കെ വിസ നേടാം : പ്രൊഫഷണൽ ജോലിക്കാര്‍ക്ക് ബ്രിട്ടണില്‍ അവസരം

0
987
gnn24x7

ബ്രിട്ടണ്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കും യു.കെയില്‍ ജോലി ചെയ്ത് മികച്ച വിഭാഗങ്ങളിലേക്ക് മികച്ച ശമ്പളത്തോടെ ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ ബ്രിട്ടണില്‍ അവസരങ്ങള്‍ തുറന്നു. സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് (പ്രൊഫഷണല്‍ ജോലിക്കാര്‍) വിസ ഇപ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കുന്നുണ്ട്. ബ്രിട്ടണിലേക്ക് ജോലി ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്കും സ്ഥിരം താമസിച്ച് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതിന് അപക്ഷേിക്കാവുന്നതാണ്. ഇത്തരത്തില്‍ ലഭിക്കുന്ന വിസ ടയര്‍-2 (ജനറല്‍) വര്‍ക്കിങ് വിസയായി മാറും.

അപേക്ഷിക്കുന്നവരുടെ ഫാമലി മെമ്പര്‍ഴ്‌സ് യൂറോപ്പിലോ, സ്വിറ്റ്‌സര്‍ലാന്റെിലോ, നോര്‍വേയിലോ, ഐസ്‌ലാന്റിലോ, ലിച്ചന്‍സ്റ്റൈയിനിലോ താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് ‘ ഇ.യു.സെറ്റില്‍മെന്റ് ‘ സ്‌കീം മതിയാവും അതിന് ഈ ലിങ്കില്‍ കയറി വിശദാംശങ്ങള്‍ പരിശോധിക്കാം.

https://www.gov.uk/settled-status-eu-citizens-families

ഇത്തരത്തില്‍ ബന്ധുക്കളോ ഫാമിലി മെമ്പേഴ്‌സ്‌സോ ഈ പറഞ്ഞിടങ്ങളില്‍ ഇല്ലാത്തവരാണെങ്കില്‍ അവര്‍ക്ക് യു.കെയില്‍ ജോലി ചെയ്യണമെങ്കില്‍ വിസ വേണ്ടിവരും. എന്നാല്‍ അയര്‍ലണ്ടുകാര്‍ക്ക് വിസയ്‌ക്കോ, ‘ ഇ.യു.സെറ്റില്‍മെന്റ് ‘ സ്‌കീമോ ആവശ്യമില്ല.

യോഗ്യതകള്‍:

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റ്, ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍, നഴ്‌സറി സ്‌കൂള്‍ ടീച്ചേഴ്‌സ്, പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ്, സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് എന്നിവരെല്ലാം സ്‌കില്‍ഡ് വര്‍ക്കര്‍മാരില്‍ ഉള്‍പ്പെടും. ഇവര്‍ക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കണമെങ്കില്‍ താഴെ പറയുന്ന യോഗ്യതകള്‍ ആവശ്യമാണ്.

  1. ബ്രിട്ടണിലെ ഹോം ഓഫീസ് അംഗീകരിച്ച ഒരു ബ്രിട്ടണ്‍ എംപ്ലോയര്‍ (ജോലിദാതാവ്) നിങ്ങളുടെ ജോലി അംഗീകരിച്ചിരിക്കണം. നിങ്ങളുടെ യു.കെ. എംപ്ലോയര്‍ (ജോലിദാതാവ്) നിങ്ങള്‍ക്ക് യു.കെ.യില്‍ ഓഫര്‍ ചെയ്ത ജോലി ഏതു പോസ്റ്റാണെന്ന് വ്യക്തമായി കാണിക്കുന്ന ഒരു ‘സര്‍ട്ടിഫിക്കറ്റ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ്’ നിര്‍ബന്ധമായും വേണം.
  2. യോഗതയ്ക്കനുസരിച്ച് ലിസ്റ്റു ചെയ്യപ്പെട്ട ജോലി തന്നെയാവണം ചെയ്യുന്നത്
  3. നിങ്ങള്‍ക്ക് നിങ്ങളുടെ ജോലി ഭാരത്തിനനുസരിച്ച് ലഭിക്കുന്ന കൃത്യമായ വരുമാന (വേതന) കണക്ക്. ഇവയെല്ലാം സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കാന്‍ അത്യാവശ്യമാണ്. ഇനി നിങ്ങള്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് യോഗ്യതയില്ലാത്തവരാണ് എങ്കില്‍ നിങ്ങള്‍ക്ക് മറ്റു വര്‍ക്കിങ് വിസകള്‍ക്ക് അപേക്ഷിക്കാം. അതിന്റെ വിശദാംശങ്ങള്‍ ഇവിടെ ലഭിക്കും.
    https://www.gov.uk/check-uk-visa

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം:

ജോലി അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാണ്. അവര്‍ക്ക് കൃത്യമായി ഭാഷ എഴുതാനും വായിക്കാനും മനസിലാക്കാനും സംസാരിക്കാനും കഴിയുന്നവര്‍ ആയിരിക്കണം. ഏറ്റവും ചുരുങ്ങിയത് അവര്‍ക്ക് കോമണ്‍ യൂറോപ്യന്‍ ഫ്രെയിംവര്‍ക്ക് ഓഫ് റെഫറന്‍സ് ഫോര്‍ ലാഗ്വേജസ് (സി.ഇ.എഫ്.ആര്‍) സെകെയില്‍ പ്രകാരമുള്ള ലെവല്‍-ബി1 നിലവാരം ഉണ്ടായിരിക്കണം. കൂടുതല്‍ ഭാഷാപരമായ കാര്യങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് വായിക്കാം.
https://www.gov.uk/skilled-worker-visa/knowledge-of-english

എത്രകാലം നിങ്ങള്‍ക്ക് യു.കെയില്‍ താമസിക്കാം :

നിങ്ങള്‍ക്ക് ലഭിക്കുന്ന വിസ ഏതു രീതിയിലുള്ളതാണെങ്കിലും അത് അഞ്ച് വര്‍ഷക്കാലത്തേക്കായിരിക്കും ലഭിക്കുക. അതു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അത് പുതുക്കേണ്ടിവരും. നിങ്ങള്‍ ജോലി മാറുന്നുണ്ടെങ്കിലും നിലവിലുള്ള ജോലി തുടരുന്നുണ്ടെങ്കിലും അത് നിര്‍ബന്ധമാണ്. നിങ്ങള്‍ക്ക് യോഗ്യതയുള്ള കാലമത്രയും നിങ്ങള്‍ക്ക് ഓരോ അഞ്ച് വര്‍ഷം കഴിയുന്തോറും വിസ കാലാവധി പുതുക്കി പുതുക്കി കൊണ്ടുപോകുവാന്‍ സാധിക്കും. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ യു.കെ.യില്‍ സ്ഥിരതാമസക്കാരനാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താഴെ കൊടുത്ത ലിങ്കില്‍ പറയുന്ന യോഗ്യതകള്‍ അനുസരിച്ച് നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
https://www.gov.uk/settle-in-the-uk/y/you-have-a-work-visa/tier-2-general-visa
ഇതിനെ ‘ഇന്‍ഡിഫിനൈറ്റ് ലീവ് ടു റിമെയിന്‍’ എന്നാണ് പറയപ്പെടുന്നത്. ഇതുപ്രകാരം നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്നത്ര കാലം നിങ്ങള്‍ക്ക് ജോലി ചെയ്യാനും, താമസിക്കാനും, പഠിക്കാനും ഒക്കെ സാധ്യമാവും.

എങ്ങിനെ അപേക്ഷിക്കാം:

എല്ലാ അപേക്ഷകളും ഓണ്‍ലൈന്‍ ആയിട്ടായിരിക്കും അപേക്ഷിക്കേണ്ടത്. നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചാണ് നിങ്ങളുടെ അപേക്ഷ നല്‍കേണ്ടത്. നിങ്ങള്‍ യു.കെയുടെ പുറം രാജ്യക്കാരനാണ്, യു.കെയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ ലിങ്കില്‍ അപക്ഷേിക്കാം.
https://www.gov.uk/skilled-worker-visa/apply-from-outside-the-uk
എന്നാല്‍ നിങ്ങള്‍ യു.കെ.യില്‍ ഇപ്പോള്‍ താമസിച്ചു വരുന്നവരും നിലവിലുള്ള നിങ്ങളുടെ വിസ പുതുക്കാന്‍ ആഗ്രഹിക്കുന്നവരുമാണെങ്കില്‍ അവര്‍ക്ക് താഴെ കൊടുത്ത ലിങ്കിലൂടെ അപേക്ഷിക്കാം.
https://www.gov.uk/skilled-worker-visa/extend-your-visa
ഇനി നിങ്ങള്‍ യു.കെ.യില്‍ സ്ഥിരമായി മറ്റൊരു ജോലി ചെയ്ത് താമസിച്ചു വരുന്നയാളാണ് എന്നാല്‍ നിങ്ങളുടെ വിസ മറ്റൊരു തരത്തിലേക്ക് മാറ്റണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് താഴെ കൊടുത്ത ലിങ്കില്‍ അപേക്ഷിക്കാം.
https://www.gov.uk/skilled-worker-visa/switch-to-this-visa
നിങ്ങള്‍ നിലവില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ ജോലി ചെയ്യുന്നതാണ്. എന്നാല്‍ നിങ്ങളുടെ ജോലിദാതാവ് (വര്‍ക്ക് സ്‌പോണ്‍സര്‍) മാറി മറ്റൊരു സ്ഥാപനത്തിലേക്കോ മറ്റോ മാറുകയാണെങ്കില്‍ നിങ്ങളുടെ വിസ നിങ്ങള്‍ പുതുക്കേണ്ടി വരും. അപ്പോള്‍ നിങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ അപേക്ഷിക്കാവുന്നതാണ്.
https://www.gov.uk/skilled-worker-visa/update-your-visa-if-you-change-job-or-employer
അതുപോലെ യു.കെ.യില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ഫാമിലിയെ ഇതോടൊപ്പം ഉള്‍പ്പെടുത്തി വിസ ലഭിക്കാന്‍ സാധയ്യതയുണ്ട്. അതിനായി നിങ്ങള്‍ക്ക് താഴെ കൊടുത്ത ലിങ്കില്‍ യോഗ്യതയ്ക്കനുസരിച്ച് അപേക്ഷിക്കാവുന്നതാണ്.
https://www.gov.uk/skilled-worker-visa/your-partner-and-children

ശ്രദ്ധിക്കേണ്ടുന്ന മറ്റു കാര്യം:

യു.കെയിലേക്ക് ജോലിക്ക് വരാന്‍ തയ്യാറാവുന്നതിന് 3 മാസം മുന്‍പേ വിസയ്ക്ക് അപേക്ഷിക്കേണ്ടതാണ്. നിങ്ങള്‍ ജോലിക്ക് പ്രവേശിക്കാന്‍ തയ്യാറാവുന്ന തിയതി കൃത്യമായി നിങ്ങളുടെ സ്‌പോര്‍ണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുകയും വേണം. അപ്ലിക്കേഷനനുസരിച്ച് നിങ്ങളുടെ ഐഡി കാര്‍ഡുകള്‍, മറ്റു അനുബന്ധ രേഖകള്‍ എന്നിവ കൃത്യമായി സമര്‍പ്പിച്ചിരിക്കണം. ചില രേഖകള്‍ക്ക് പ്രത്യേകം കാലതാമസം എടുക്കുമെങ്കില്‍ അത് കൃത്യമായി കാണിച്ച്, രേഖാമൂലം അതിനുള്ള കാലതാമസം തേടേണ്ടതാണ്. സാധാരണയായി വിസയ്ക്ക് അപേക്ഷിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ രേഖകള്‍ നിശ്ചിച സമയത്തിനുള്ള കാണിച്ചിരിക്കണം. നിങ്ങള്‍ യു.കെ.യുടെ പുറത്താണെങ്കില്‍ 3 ആഴ്ച കാലമായിരിക്കും സമയ പരിധി. എന്നാല്‍ നിങ്ങള്‍ യു.കെ.യുടെ ഉള്ളിലാണെങ്കില്‍ 8 മാസത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാവും.

വിസയ്ക്ക് അപേക്ഷിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അതനുസരിച്ചുള്ള ഫീസ് അടയ്‌ക്കേണ്ടി വരും. കൂടാതെ ഓരോ വര്‍ഷം യു.കെ.യില്‍ താമസിക്കുന്ന കാലഘടത്തിലുള്ള ഹെല്‍ത്ത് കെയര്‍ സര്‍ച്ചാര്‍ജ് നല്‍കണം. കൂടാതെ നിങ്ങളുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ചും രേഖകള്‍ നല്‍കേണ്ടി വരും. ഇത്തരം ഫീസ് കാര്യങ്ങളെക്കുറിച്ചുമല്ലാം ഈ താഴെ കാണുന്ന ലിങ്കില്‍ നിന്നും വിശദമായി മനസിലാക്കാം.
https://www.gov.uk/skilled-worker-visa/how-much-it-costs

നിങ്ങള്‍ ആരോഗ്യവിഭാഗത്തിന്റെ ഏതെങ്കിലും പബ്‌ളിക് സെക്ടറുകളില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ അവര്‍ക്ക് പുതുതായി അപേക്ഷിക്കുന്നവരെപ്പോലുള്ള ഫീ സ്ട്രച്ചര്‍ അല്ല. അവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭ്യമാവും. ഇതിനായില്‍ അത്തരം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ഈ ലിങ്കില്‍ വിശദാംശങ്ങള്‍ ഉണ്ട്.
https://www.gov.uk/health-care-worker-visa

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here