ഡബ്ലിന്‍: ഒക്ടോബര്‍ 10 ന് ശേഷം തലസ്ഥാനത്തെ പബ്ബുകളിലും റെസ്റ്റോറന്റുകളിലും കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡബ്ലിനിലെ ഏറ്റവും വലിയ റെസ്റ്റോറന്റ് ഗ്രൂപ്പുകളിലൊന്നായ പ്രസ് അപ്പ് അയര്‍ലണ്ട് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി. വരുന്ന ഒക്ടോബര്‍ 10 മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് റസ്റ്റോറന്റ് ഗ്രൂപ്പ് സര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിന് തയ്യാറായത്.
അഞ്ച് ഹോട്ടലുകള്‍, 12 ബാറുകള്‍, 27 റെസ്റ്റോറന്റുകള്‍, രണ്ട് സിനിമാശാലകള്‍ എന്നിവിടങ്ങളിലായി 1,800 പേര്‍ ജോലി ചെയ്യുന്ന പ്രസ് അപ്പ് ഗ്രൂപ്പിന് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും സാമ്പത്തിക ഭദ്രതയ്ക്കും ജോലിക്കാര്‍ക്കും പ്രശ്‌നമുണ്ടാവുന്നു എന്ന സഹാചര്യത്തിലാണ് സ്ഥാപനത്തിന്റെ അഭിഭാഷകര്‍ സര്‍ക്കാരിന് കത്തെഴുതിയത്. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡൊണെല്ലി അടച്ചുപൂട്ടലിനെ പിന്തുണയ്ക്കുന്നതിനായി ”അനുഭവപരവും വസ്തുനിഷ്ഠവും പരിശോധിക്കാവുന്നതുമായ തെളിവുകളൊന്നും” പുറത്തു വിട്ടിട്ടില്ലെന്ന് പ്രസ്താവിച്ചു. എന്നാല്‍ ആരോഗ്യ, നീതി, ധനമന്ത്രിമാര്‍, അറ്റോര്‍ണി ജനറല്‍, ചീഫ് സ്റ്റേറ്റ് സോളിസിറ്റര്‍ ഓഫീസ് എന്നിവയ്ക്ക് കത്തില്‍ ബിസിനസ് തുടരുന്നതിനായുള്ള മുന്നറിയിപ്പ് അയച്ചിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…