gnn24x7

കോവിഡ് നിയന്ത്രണം:റെസ്റ്റോറന്റ് ഗ്രൂപ്പ് സംസ്ഥാനത്തെ ഭീഷണിപ്പെടുത്തി

0
253
gnn24x7

ഡബ്ലിന്‍: ഒക്ടോബര്‍ 10 ന് ശേഷം തലസ്ഥാനത്തെ പബ്ബുകളിലും റെസ്റ്റോറന്റുകളിലും കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡബ്ലിനിലെ ഏറ്റവും വലിയ റെസ്റ്റോറന്റ് ഗ്രൂപ്പുകളിലൊന്നായ പ്രസ് അപ്പ് അയര്‍ലണ്ട് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി. വരുന്ന ഒക്ടോബര്‍ 10 മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് റസ്റ്റോറന്റ് ഗ്രൂപ്പ് സര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിന് തയ്യാറായത്.

അഞ്ച് ഹോട്ടലുകള്‍, 12 ബാറുകള്‍, 27 റെസ്റ്റോറന്റുകള്‍, രണ്ട് സിനിമാശാലകള്‍ എന്നിവിടങ്ങളിലായി 1,800 പേര്‍ ജോലി ചെയ്യുന്ന പ്രസ് അപ്പ് ഗ്രൂപ്പിന് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും സാമ്പത്തിക ഭദ്രതയ്ക്കും ജോലിക്കാര്‍ക്കും പ്രശ്‌നമുണ്ടാവുന്നു എന്ന സഹാചര്യത്തിലാണ് സ്ഥാപനത്തിന്റെ അഭിഭാഷകര്‍ സര്‍ക്കാരിന് കത്തെഴുതിയത്. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡൊണെല്ലി അടച്ചുപൂട്ടലിനെ പിന്തുണയ്ക്കുന്നതിനായി ”അനുഭവപരവും വസ്തുനിഷ്ഠവും പരിശോധിക്കാവുന്നതുമായ തെളിവുകളൊന്നും” പുറത്തു വിട്ടിട്ടില്ലെന്ന് പ്രസ്താവിച്ചു. എന്നാല്‍ ആരോഗ്യ, നീതി, ധനമന്ത്രിമാര്‍, അറ്റോര്‍ണി ജനറല്‍, ചീഫ് സ്റ്റേറ്റ് സോളിസിറ്റര്‍ ഓഫീസ് എന്നിവയ്ക്ക് കത്തില്‍ ബിസിനസ് തുടരുന്നതിനായുള്ള മുന്നറിയിപ്പ് അയച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here