ബംഗുളൂരു: ലോകം മുഴുവന്‍ എതിര്‍ക്കുന്ന തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് ഇന്ത്യയില്‍ നിന്നും റിക്രൂട്ട് നടത്തിയ കേസില്‍ നിരവധിപേരെ മുന്‍പ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇപ്പോള്‍ രണ്ടുപേര്‍കൂടി എന്‍.ഐ.എയുടെ പിടിയിലായി. തമിഴ്‌നാട് രാമനാഥപുരം സദേശി അഹമ്മദ് അബ്ദുള്‍ ഖാദര്‍ (40) ബംഗ്ലൂരു സ്വദേശി ഇര്‍ഫാന്‍ നാസിര്‍ (33) എന്നിവരെയാണ് എന്‍.ഐ.എ സംഘം അറസ്റ്റു ചെയ്തത്. ദീര്‍ഘകാലമായി ഇവരെ എന്‍.ഐ.എ നിരീക്ഷിച്ചു വരികയായിരുന്നു.
രണ്ടുപേരും സൗത്ത് ഇന്ത്യയില്‍ പലഭാഗത്തു നിന്നും യുവാക്കളെ ഐ.എസിലേക്ക് ആകര്‍ഷിക്കുകയും അവരെ റിക്രൂട്ട് ചെയ്യുകയും അവരെ സിറിയയിലേക്ക് എത്തിക്കുവാനുള്ള സാമ്പത്തിക സഹായങ്ങളും മറ്റും നല്‍കുകയയും ചെയ്തിരുന്നതായി എന്‍.ഐ.എ കണ്ടെത്തി. തുടരന്ന് പോലീസ് ഇവരുടെ വീടുകളിലും മറ്റു ബന്ധമുള്ള സ്ഥലങ്ങളിലും റെയ്ഡ് നടത്തുകയും ഒട്ടനവധി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. പ്രത്യേക രീതിയിലുള്ള ഇലക്ട്രിക് ഉപകരണങ്ങളും ചില മറ്റു രേഖകളുമടക്കം നിരവധി തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്ന് എന്‍.ഐ.എ അറിയിച്ചു.
പിടിയിലായ അബ്ദുള്‍ ഖാദര്‍ ചെന്നൈയിലെ ഒരു ബാങ്കില്‍ ജോലി ചെയ്തു വരുന്നുണ്ടായിരുന്നു. ഇര്‍ഫാന്‍ നാസിര്‍ ബംഗ്ലൂരുവില്‍ അരി വ്യാപാരിയായാണ്. ബംഗ്ലൂരുവിലെ ഐ.എസ്. മൊഡ്യൂള്‍ കേസുമായി നടത്തിയ ഓപ്പറേഷനിലാണ് ഇരുവരും എന്‍.ഐയുടെ പിടിയിലായത്. നിരവധി പേരില്‍ നിന്നും മറ്റു രീതിയിലും ഇവര്‍ ധനം സമാഹരിച്ചുവെന്നും ഇതു ഉപയോഗിച്ചാണ് ഇവര്‍ റിക്രൂട്ട് ചെയ്തവര്‍ക്ക് സിറിയയിലേക്ക് പോവാനുള്ള ധന സഹായം നല്‍കിയിരുന്നതെന്നും എന്‍.ഐ.എ കണ്ടെത്തി. ഇവരെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി.
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…