gnn24x7

ഐ.എസിലേക്ക് റിക്രൂട്ട്‌മെന്റ് : രണ്ടുപേര്‍ അറസ്റ്റില്‍

0
346
gnn24x7

ബംഗുളൂരു: ലോകം മുഴുവന്‍ എതിര്‍ക്കുന്ന തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് ഇന്ത്യയില്‍ നിന്നും റിക്രൂട്ട് നടത്തിയ കേസില്‍ നിരവധിപേരെ മുന്‍പ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇപ്പോള്‍ രണ്ടുപേര്‍കൂടി എന്‍.ഐ.എയുടെ പിടിയിലായി. തമിഴ്‌നാട് രാമനാഥപുരം സദേശി അഹമ്മദ് അബ്ദുള്‍ ഖാദര്‍ (40) ബംഗ്ലൂരു സ്വദേശി ഇര്‍ഫാന്‍ നാസിര്‍ (33) എന്നിവരെയാണ് എന്‍.ഐ.എ സംഘം അറസ്റ്റു ചെയ്തത്. ദീര്‍ഘകാലമായി ഇവരെ എന്‍.ഐ.എ നിരീക്ഷിച്ചു വരികയായിരുന്നു.

രണ്ടുപേരും സൗത്ത് ഇന്ത്യയില്‍ പലഭാഗത്തു നിന്നും യുവാക്കളെ ഐ.എസിലേക്ക് ആകര്‍ഷിക്കുകയും അവരെ റിക്രൂട്ട് ചെയ്യുകയും അവരെ സിറിയയിലേക്ക് എത്തിക്കുവാനുള്ള സാമ്പത്തിക സഹായങ്ങളും മറ്റും നല്‍കുകയയും ചെയ്തിരുന്നതായി എന്‍.ഐ.എ കണ്ടെത്തി. തുടരന്ന് പോലീസ് ഇവരുടെ വീടുകളിലും മറ്റു ബന്ധമുള്ള സ്ഥലങ്ങളിലും റെയ്ഡ് നടത്തുകയും ഒട്ടനവധി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. പ്രത്യേക രീതിയിലുള്ള ഇലക്ട്രിക് ഉപകരണങ്ങളും ചില മറ്റു രേഖകളുമടക്കം നിരവധി തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്ന് എന്‍.ഐ.എ അറിയിച്ചു.

പിടിയിലായ അബ്ദുള്‍ ഖാദര്‍ ചെന്നൈയിലെ ഒരു ബാങ്കില്‍ ജോലി ചെയ്തു വരുന്നുണ്ടായിരുന്നു. ഇര്‍ഫാന്‍ നാസിര്‍ ബംഗ്ലൂരുവില്‍ അരി വ്യാപാരിയായാണ്. ബംഗ്ലൂരുവിലെ ഐ.എസ്. മൊഡ്യൂള്‍ കേസുമായി നടത്തിയ ഓപ്പറേഷനിലാണ് ഇരുവരും എന്‍.ഐയുടെ പിടിയിലായത്. നിരവധി പേരില്‍ നിന്നും മറ്റു രീതിയിലും ഇവര്‍ ധനം സമാഹരിച്ചുവെന്നും ഇതു ഉപയോഗിച്ചാണ് ഇവര്‍ റിക്രൂട്ട് ചെയ്തവര്‍ക്ക് സിറിയയിലേക്ക് പോവാനുള്ള ധന സഹായം നല്‍കിയിരുന്നതെന്നും എന്‍.ഐ.എ കണ്ടെത്തി. ഇവരെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here