gnn24x7

ലോകം കടുത്ത ദാരിദ്ര്യത്തിലേക്ക് ! 150 മില്ല്യണ്‍ ദരിദ്രരെ സൃഷ്ടിക്കും – ലോകബാങ്ക്

0
317
gnn24x7

വാഷിങ്ടണ്‍: കോവിഡ് ലോകം മുഴുവന്‍ ഒരുപോലെ വ്യാപരിച്ച സാഹചര്യത്തില്‍ ആഗോള സാമ്പത്തിക സ്ഥിതിയെ അത് ഭീകരമായി ബാധിച്ചുവെന്നും കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആദ്യമായി ആഗോള ദാരിദ്ര്യം ക്രമാതീതമായി ഉയരുമെന്ന് ലോകബാങ്ക് മുന്നറിയിപ്പു നല്‍കി. കോവിഡിന്റെ അപ്രതീക്ഷിതമായ കടന്നു കയറ്റം ദാരിദ്ര്യ ലഘൂകരണത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

കോവിഡ് പകര്‍ച്ചവ്യാധി കാരണം 88 മില്ല്യണ്‍ ദരിദ്രരെ വീണ്ടും 115 മില്ല്യണിലേക്ക് തള്ളിക്കൊണ്ടുപോവുകയാണ് എന്ന് ലോകബാങ്ക് വിലയിരുത്തി. ഇതുകാരണം ചിലപ്പോള്‍ ജനങ്ങള്‍ക്ക് ദിവസ ചിലവ് 1.50 ഡോളറില്‍ ജീവിക്കേണ്ടി വന്നേക്കാം. ഇത് ചിലപ്പോള്‍ ഈ 115 മില്ല്യണ്‍ ആളുകള്‍ക്കും ബാധിച്ചേക്കാമെന്നും ലോകബാങ്ക് വിലയിരുത്തി. ആയതിനാല്‍ ലോകരാഷ്ട്രങ്ങള്‍ അവരുടെ സാമ്പത്തിക ഭദ്രതയ്ക്കായി മൂലധനം, തൊഴില്‍, മറ്റു ഉപയോഗ്യമായ വസ്തുക്കള്‍ എന്നിവയെ മറ്റു മേഖലകളിലേക്ക് വ്യാപരിച്ച് പുതിയ സാമ്പത്തിക മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വന്നേക്കാം.

2020 ല്‍ ലോകത്തെ 9.1 ശതമാനം മുതല്‍ 9.4 ശതമാനം വരെ കടുത്ത ദാരിദ്ര്യത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെന്ന് ബാങ്ക് സൂചിപ്പിച്ചു. ലോകമെമ്പാടും പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാത്ത പ്രതികൂല സാഹചര്യങ്ങളില്‍ ഇത് 7.9 ശതമാനമായിരുന്നു. അതാണ് നിലവില്‍ മൂന്നു മുതല്‍ മൂന്നര ശതമാനത്തോളം വര്‍ദ്ധനവില്‍ എത്തിയതെന്നും ഇനിയും ഈ നിരക്കുകള്‍ കൂടാമെന്നും കണക്കുകള്‍ സൂചിപ്പിച്ചു. കോവിഡ് മഹാമാരി കാരണം പുതുതായി ദരിദ്രരായ പലരും ഇതിനകം ഉയര്‍ന്ന ദാരിദ്ര്യമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരായിരിക്കും. അല്ലായിടത്തും ഇത്തരം ദരിദ്രരാവുന്ന ശരാശരി മുന്‍പത്തേക്കാള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലും മധ്യ വരുമാനമുള്ള രാജ്യങ്ങളില്‍ (എം.ഐ.സി) പലരും ദാരിദ്ര്യരേഖയ്ക്ക് താഴെയാകും. കണക്കു പ്രകാരം 27-40 ദശലക്ഷം പുതിയ ദരിദ്രരുള്ള സബ്-സഹാറന്‍ ആഫ്രിക്കയും 49-57 ദശലക്ഷം പുതിയ ദരിദ്രരുള്ള ദക്ഷിണേഷ്യയും ബാങ്കിന്റെ പ്രവചനമനുസരിച്ച് വളരെ മോശമായി ബാധിക്കും. ഇത് സാധാരണ ജീവിതത്തില്‍ നന്നായി തന്നെ ബാധിക്കും.

‘കോവിഡ് പാന്‍ഡെമിക് മൂലമുണ്ടായ ഈ ആഗോള മാന്ദ്യം ലോക ജനസംഖ്യയുടെ 1.4 ശതമാനത്തിലധികം കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാം,” ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് ഒരു പത്രക്കുറിപ്പിലൂടെ പറഞ്ഞു.

”വികസന പുരോഗതിയിലേക്കും ദാരിദ്ര്യ ലഘൂകരണത്തിലേക്കും വഴിവച്ച ഈ ഗുരുതരമായ തിരിച്ചടി മാറ്റുന്നതിന് വേണ്ടി മൂലധനം, തൊഴില്‍, കഴിവുകള്‍, പുതുമ എന്നിവ പുതിയ ബിസിനസ്സുകളിലേക്കും മേഖലകളിലേക്കും നീങ്ങാന്‍ അനുവദിച്ചുകൊണ്ട് എല്ലാ ലോക രാജ്യങ്ങളും കോവിഡിന് ശേഷമുള്ള മറ്റൊരു പുതിയ സമ്പദ്വ്യവസ്ഥയ്ക്ക് തയ്യാറാകേണ്ടതുണ്ട്. ഇതിനായുള്ള ലോക ബാങ്ക് ഗ്രൂപ്പ് പിന്തുണ ഉണ്ടാവും. വികസ്വര രാജ്യങ്ങളുടെ വളര്‍ച്ച പുനരാരംഭിക്കാനും COVID-19 ന്റെ ആരോഗ്യം, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളോട് പ്രതികരിക്കാനും ലോകബാങ്ക് സഹായിക്കും ” അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here