gnn24x7

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലൂയിസ് ഗ്ലൂക്കിന്

0
502
gnn24x7
 

സ്റ്റോക്ഹോം: 2020 ലെ നൊബേൽ സാഹിത്യ സമ്മാനത്തിന് അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലുക്ക് അർഹയായി. ‘ദി വൈൽഡ് ഐറിസ്’ എന്ന സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.

ലോകത്തെ പ്രമുഖ സാഹിത്യ അംഗീകാരത്തിനുള്ള നിരവധി വർഷത്തെ അഴിമതികൾക്കും വിവാദങ്ങൾക്കും ശേഷമാണ് വ്യാഴാഴ്ച സാഹിത്യത്തിനുള്ള നോബൽ സമ്മാനം പ്രഘ്യാപിച്ചത്.

1943 ൽ ന്യൂയോർക്കിലാണ് ലൂയി ഗ്ലുക്കിന്റെ ജനനം. കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലെ യേൽ സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസറാണ് ലൂയിസ് ഗ്ലുക്ക്. ഗ്ലുക്കിന്റെ ആദ്യ കവിതാ സമാഹാരം ‘ഫസ്റ്റ് ബോൺ’ ആണ്. 1975 ൽ പുറത്തിറങ്ങിയ ദി ഹൗസ് ഓൺ മാർഷ് ലാന്റ് ആണ് ഗ്ലുക്കിനെ ലോക പ്രശസ്തയാക്കുന്നത്. 1993 ൽ പുലിറ്റ്സർ പുരസ്കാര ജേതാവാണ് ഗ്ലുക്ക്.

രസതന്ത്രം, ഭൗതിക ശാസ്ത്രം, ആരോഗ്യം മേഖലകളിലെ നൊബേൽ പുരസ്കാരങ്ങൾ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here