gnn24x7

കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍ അന്തരിച്ചു

0
141
gnn24x7

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍ (74) അന്തരിച്ചു. അടുത്തിടെ ഡൽഹി ഫോർടിസ് ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയക്ക് ചികിത്സയിലായിരുന്നു അദ്ദേഹം.

രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ ദളിത് നേതാക്കളിൽ ഒരാളാണ് അദ്ദേഹം. മകന്‍ ചിരാഗ് പാസ്വാനാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.

ആറ് തവണ കേന്ദ്രമന്ത്രിസഭാംഗം ആയിരുന്നു രാം വിലാസ് പാസ്വാന്‍. നരേന്ദ്ര മോദി മന്ത്രിസഭയിൽ ഭക്ഷ്യം, ഉപഭോക്തൃകാര്യം, പൊതുവിതരണം വകുപ്പുകളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്.

1946 ജൂലൈ അഞ്ചിന് കിഴക്കൻ ബിഹാറിലെ ഖാഗരിയയിലാണ് രാംവിലാസ് പാസ്വാൻ ജനിച്ചത്. നിയമത്തിൽ ബിരുദം സ്വന്തമാക്കിയശേഷം ബിഹാർ സിവിൽ സർവീസ് പരീക്ഷയും വിജയിച്ചു. 1977ലാണ് ജനതാപാർട്ടി അംഗമായി ആദ്യമായി ലോക്സഭയിലെത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here