കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതു വിലക്കണം എന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയിൽ. രഹസ്യ വിചാരണയ്ക്കുള്ള നിർദേശങ്ങൾ മാധ്യമങ്ങൾ പിന്തുടരുന്നില്ല എന്ന ആക്ഷേപവും ദിലീപ് ഉയർത്തിയിട്ടുണ്ട്. കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്നു മാധ്യമങ്ങൾക്കു നിർദേശം നൽകണം എന്നാണ് ദിലീപിന്റെ ആവശ്യം.
നേരത്തേ ദിലീപിന്റെ അഭിഭാഷകനാണ് കേസ് വിചാരണ അടച്ചിട്ട കോടതി മുറിയിൽ വേണമെന്ന ആവശ്യം ഉയർത്തിയത്. തുറന്ന കോടതിയിൽ വിചാരണ നടക്കുന്നത് ആക്രമണത്തിന് ഇരയായ നടിയുടെ സ്വകാര്യതയെ ബാധിക്കും എന്നതു പരിഗണിച്ച് പ്രോസിക്യൂഷൻ ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. മറ്റു കോടതികളിലെ വിവരങ്ങളും പ്രസിദ്ധീകരിക്കരുത് എന്നു നിർദേശിക്കണമെന്നാണ് ദിലീപിന്റെ ഇപ്പോഴത്തെ ആവശ്യം.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…