തൃശ്ശൂർ: നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ പിതൃസഹോദരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തൃശ്ശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ ശൈലജ 50,000 രൂപ പിഴ ഒടുക്കണം. അല്ലാത്ത പക്ഷം രണ്ട് വർഷം കഠിനതടവ് അനുഭവിയ്ക്കണമെന്നും വിധിയിലുണ്ട്.
2016 ഒക്ടോബർ 13 ന് പുതുക്കാട് പാഴായിയിലാണ് ദാരുണമായ സംഭവം നടന്നത്. കണ്ണൂർ മട്ടന്നൂർ നന്ദനത്തിൽ രഞ്ജിത്തിൻ്റെയും നീഷ്മയുടെയും നാല് വയസ്സുള്ള മകൾ മേബയെയാണ് മണലിപ്പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. മേബയുടെ അമ്മ നീഷ്മയുടെ വീട്ടുകാരോടുള്ള മുൻ വൈരാഗ്യം വെച്ചാണ് പ്രതി കൃത്യം നിർവ്വഹിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ബന്ധുക്കളോട് കുട്ടിയെ ബംഗാളികൾ കൊൊണ്ട് പോയതായും തെറ്റിദ്ധരിപ്പിച്ചു. ശൈൈലജ കുറ്റക്കാാരിയാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെെത്തിയിരുന്നു.
ഓസ്ട്രേലിയയിൽ മെൽബണിലായിരുന്ന മേബയുടെ അച്ഛൻ്റയും അമ്മയുടെയും സാക്ഷി വിസ്താരം വീഡിയോ കോൺഫറൻസിലൂടെ ആയിരുന്നു.
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…