gnn24x7

നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ പിതൃസഹോദരിക്ക് ജീവപര്യന്തം തടവ് ശിക്ഷ

0
286
gnn24x7

തൃശ്ശൂർ: നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ പിതൃസഹോദരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തൃശ്ശൂർ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ ശൈലജ 50,000 രൂപ പിഴ ഒടുക്കണം. അല്ലാത്ത പക്ഷം രണ്ട് വർഷം കഠിനതടവ് അനുഭവിയ്ക്കണമെന്നും വിധിയിലുണ്ട്.

2016 ഒക്ടോബർ 13 ന് പുതുക്കാട് പാഴായിയിലാണ് ദാരുണമായ  സംഭവം നടന്നത്. കണ്ണൂർ മട്ടന്നൂർ നന്ദനത്തിൽ രഞ്ജിത്തിൻ്റെയും നീഷ്മയുടെയും നാല് വയസ്സുള്ള മകൾ മേബയെയാണ് മണലിപ്പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. മേബയുടെ അമ്മ നീഷ്മയുടെ വീട്ടുകാരോടുള്ള മുൻ വൈരാഗ്യം വെച്ചാണ് പ്രതി കൃത്യം നിർവ്വഹിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.  ബന്ധുക്കളോട് കുട്ടിയെ ബംഗാളികൾ കൊൊണ്ട് പോയതായും തെറ്റിദ്ധരിപ്പിച്ചു. ശൈൈലജ കുറ്റക്കാാരിയാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെെത്തിയിരുന്നു.

ഓസ്ട്രേലിയയിൽ മെൽബണിലായിരുന്ന മേബയുടെ അച്ഛൻ്റയും അമ്മയുടെയും സാക്ഷി വിസ്താരം വീഡിയോ കോൺഫറൻസിലൂടെ ആയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here