കീവ്: യുക്രെയ്നുമേൽ റഷ്യ ആക്രമണം കടുപ്പിച്ചു. തലസ്ഥാന നഗരമായ കീവ് ഉൾപ്പെടെ യുക്രെയ്നിലെ 15 സ്ഥലങ്ങളില്‍ ഇന്ന് ആക്രമണമുണ്ടായി. ലുട്സ്കിൽ ഉണ്ടായ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി മേയർ അറിയിച്ചു. ഒഡേസ, സുമി, ഹർകീവ്, നിപ്രോ എന്നീ നഗരങ്ങൾക്കു നേരെയും ആക്രമണമുണ്ടായി. വാസിൽകീവിൽ എട്ടു സ്ഫോടനങ്ങൾ നടന്നെന്നാണു റിപ്പോർട്ട്.
കീവിൽ പുലർച്ചെ മുതൽ ഷെല്ലാക്രമണം ശക്തമാണ്. ആക്രമണത്തിൽ കീവിലെ ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിനു തീപിടിച്ചു. വെയർഹൗസ് കത്തി നശിച്ചെങ്കിലും ആളപായമുണ്ടായില്ലെന്ന് യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു. മെലിറ്റോപോള്‍ നഗരത്തിന്റെ മേയർ ഇവാന്‍ ഫെഡൊറോവിനെ റഷ്യന്‍ സേന തട്ടിക്കൊണ്ടുപോയി.
മക്കളെ യുക്രെയ്‌നിലേക്ക് അയയ്ക്കുന്നത് തടയണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി റഷ്യൻ സൈനികരുടെ അമ്മമാരോട് ആവശ്യപ്പെട്ടു. നിങ്ങളുടെ കുട്ടികളെ വിദേശ രാജ്യത്തേക്ക് യുദ്ധത്തിന് അയയ്ക്കരുതെന്നും യുക്രെയ്ൻ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ശനിയാഴ്ച പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…