തിരുവനന്തപുരം: അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതി ജനറല് സെക്രട്ടറി ജെ.എസ്.ഷിജുഖാൻ വഞ്ചിയൂർ കുടുംബകോടതിയെ സമീപിച്ചു. പ്രസവിച്ചു മൂന്നാം നാള് കുഞ്ഞിനെ തട്ടിയെടുത്തു അനധികൃതമായി ദത്തു നൽകിയെന്ന അനുപമ എസ്.ചന്ദ്രന്റെ പരാതിയിൽ വഞ്ചിയൂർ കുടുംബകോടതി ഇന്നു 12 മണിക്ക് വിധി പറയാനിരിക്കെയാണ് ശിശുക്ഷേമ സമിതിയും കോടതിയെ സമീപിച്ചത്.
സംഭവത്തിൽ ജെ.എസ്.ഷിജുഖാനെ വനിത–ശിശുവികസന ഡയറക്ടർ ടി.വി.അനുപമ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ദത്തു നൽകിയത് നിയമപ്രകാരമാണെന്നും നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ മറ്റൊന്നും പറയാനാകില്ലെന്നുമായിരുന്നു ഷിജുഖാന്റെ പ്രതികരണം.
ദത്തെടുക്കൽ നടപടികൾ നിർത്തിവയ്ക്കണമെന്ന സർക്കാർ ആവശ്യം കൂടി പരിഗണിച്ചാകും കോടതി ഇന്നു അന്തിമ വിധി പറയുക.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…