ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. സമീപകാലത്തൊന്നും കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സുനിയുടെ ആവശ്യം.
സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന കാരണത്താലാണ് തനിക്ക് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നതെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ പള്‍സര്‍ സുനി അവകാശപ്പെടുന്നത്. കേസിലെ എല്ലാ സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ അന്വേഷണ ഏജന്‍സി തുടരന്വേഷണം നടത്തുകയാണ്. കൂടുതല്‍ സാക്ഷികളെ ഇനിയും വിസ്തരിക്കേണ്ടിവരുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതിയും നാലാം പ്രതി വിജീഷിന് ഹൈക്കോടതിയും സമീപകാലത്ത് ജാമ്യം അനുവദിച്ചിട്ടുണ്ട്. നിലവില്‍ തനിക്ക് പുറമെ ഒമ്പതാം പ്രതി മാത്രമാണ് ജയിലിലുള്ളത്. എന്നാല്‍ മറ്റൊരു കേസിലാണ് ഒമ്പതാം പ്രതി ജയിലില്‍ കഴിയുന്നതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുനി വിശദീകരിച്ചിട്ടുണ്ട്. അഭിഭാഷകരായ ശ്രീറാം പറക്കാട്, സതീഷ് മോഹനന്‍ എന്നിവരാണ് പള്‍സര്‍ സുനിയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ചെയ്തത്.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…