gnn24x7

സമീപകാലത്തൊന്നും കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ല; പള്‍സര്‍ സുനി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു

0
366
gnn24x7

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. സമീപകാലത്തൊന്നും കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സുനിയുടെ ആവശ്യം.

സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന കാരണത്താലാണ് തനിക്ക് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നതെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ പള്‍സര്‍ സുനി അവകാശപ്പെടുന്നത്. കേസിലെ എല്ലാ സാക്ഷികളുടെയും വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ അന്വേഷണ ഏജന്‍സി തുടരന്വേഷണം നടത്തുകയാണ്. കൂടുതല്‍ സാക്ഷികളെ ഇനിയും വിസ്തരിക്കേണ്ടിവരുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതിയും നാലാം പ്രതി വിജീഷിന് ഹൈക്കോടതിയും സമീപകാലത്ത് ജാമ്യം അനുവദിച്ചിട്ടുണ്ട്. നിലവില്‍ തനിക്ക് പുറമെ ഒമ്പതാം പ്രതി മാത്രമാണ് ജയിലിലുള്ളത്. എന്നാല്‍ മറ്റൊരു കേസിലാണ് ഒമ്പതാം പ്രതി ജയിലില്‍ കഴിയുന്നതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സുനി വിശദീകരിച്ചിട്ടുണ്ട്. അഭിഭാഷകരായ ശ്രീറാം പറക്കാട്, സതീഷ് മോഹനന്‍ എന്നിവരാണ് പള്‍സര്‍ സുനിയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ചെയ്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here