ഏകദേശം 10 മില്യൺ യൂറോ വിലമതിക്കുന്ന കൊക്കെയ്നും മയക്കുമരുന്നും കഴിഞ്ഞ ദിവസം രാത്രിയോടെ ഡബ്ലിൻ തുറമുഖത്ത് നിന്നും പിടികൂടി. കണ്ടെയ്നറിൽ നിന്ന് ഹെറോയിൻ, കഞ്ചാവ്, കെറ്റാമൈൻ എന്നിവയ്ക്കൊപ്പം 60 കിലോ കൊക്കെയ്നും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. കിനഹാൻ കാർട്ടൽ പോലുള്ള മയക്കുമരുന്ന് വ്യാപാരത്തിലെ പ്രധാനികളെ ഇതുമായി ബന്ധപ്പെട്ടു ഡിറ്റക്ടീവുകൾ നിരീക്ഷിക്കും.
ഒരു ഫോളോ-അപ്പ് സെർച്ചിൽ റാത്ത്കൂളിലെ ഒരു കണ്ടെയ്നറിൽ ഇതേ പാക്കേജുമായി ബന്ധിപ്പിച്ചിരിക്കുന്ന 600,000 യൂറോ നിരോധിത പുകയിലയും കണ്ടെത്തി.
“ഇന്നലെ (24/11/2021) അന്തർദേശീയ സംഘടിത ക്രൈം ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി, റവന്യൂ ഉദ്യോഗസ്ഥർ 60 കിലോ കൊക്കെയ്ൻ, 22 കിലോ ഹെറോയിൻ, 145 കിലോ കഞ്ചാവ് റെസിൻ, 79 കിലോഗ്രാം കഞ്ചാവ്, ഒരു കിലോ കെറ്റാമൈൻ എന്നിവ പിടിച്ചെടുത്തു. ഡബ്ലിൻ തുറമുഖത്ത് നിന്നും ലഭിച്ച നിയമവിരുദ്ധമായ ഈ ലഹരിപദാർത്ഥങ്ങൾക്ക് ഏകദേശം 9.8 മില്യൺ യൂറോയാണ് മൂല്യം.” എന്നാണ് റവന്യൂ പ്രസ്താവന.
റവന്യൂ കസ്റ്റംസ് സർവീസും ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും (ജിഎൻഡിഒസിബി) നടത്തിയ സംയുക്ത ഓപ്പറേഷന്റെ ഫലമായാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…