gnn24x7

ഡബ്ലിൻ തുറമുഖത്തിൽ 10 മില്യൺ യൂറോയുടെ വൻ കൊക്കെയ്ൻ വേട്ട

0
686
gnn24x7

ഏകദേശം 10 മില്യൺ യൂറോ വിലമതിക്കുന്ന കൊക്കെയ്‌നും മയക്കുമരുന്നും കഴിഞ്ഞ ദിവസം രാത്രിയോടെ ഡബ്ലിൻ തുറമുഖത്ത് നിന്നും പിടികൂടി. കണ്ടെയ്‌നറിൽ നിന്ന് ഹെറോയിൻ, കഞ്ചാവ്, കെറ്റാമൈൻ എന്നിവയ്‌ക്കൊപ്പം 60 കിലോ കൊക്കെയ്‌നും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. കിനഹാൻ കാർട്ടൽ പോലുള്ള മയക്കുമരുന്ന് വ്യാപാരത്തിലെ പ്രധാനികളെ ഇതുമായി ബന്ധപ്പെട്ടു ഡിറ്റക്ടീവുകൾ നിരീക്ഷിക്കും.

ഒരു ഫോളോ-അപ്പ് സെർച്ചിൽ റാത്ത്‌കൂളിലെ ഒരു കണ്ടെയ്‌നറിൽ ഇതേ പാക്കേജുമായി ബന്ധിപ്പിച്ചിരിക്കുന്ന 600,000 യൂറോ നിരോധിത പുകയിലയും കണ്ടെത്തി.

“ഇന്നലെ (24/11/2021) അന്തർദേശീയ സംഘടിത ക്രൈം ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി, റവന്യൂ ഉദ്യോഗസ്ഥർ 60 കിലോ കൊക്കെയ്ൻ, 22 കിലോ ഹെറോയിൻ, 145 കിലോ കഞ്ചാവ് റെസിൻ, 79 കിലോഗ്രാം കഞ്ചാവ്, ഒരു കിലോ കെറ്റാമൈൻ എന്നിവ പിടിച്ചെടുത്തു. ഡബ്ലിൻ തുറമുഖത്ത് നിന്നും ലഭിച്ച നിയമവിരുദ്ധമായ ഈ ലഹരിപദാർത്ഥങ്ങൾക്ക് ഏകദേശം 9.8 മില്യൺ യൂറോയാണ് മൂല്യം.” എന്നാണ് റവന്യൂ പ്രസ്താവന.

റവന്യൂ കസ്റ്റംസ് സർവീസും ഗാർഡ നാഷണൽ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും (ജിഎൻഡിഒസിബി) നടത്തിയ സംയുക്ത ഓപ്പറേഷന്റെ ഫലമായാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here