Entertainment

അറക്കൽ മാധവനുണ്ണിയെന്ന വല്യേട്ടനും അനുജന്മാരും വീണ്ടും വെള്ളിത്തിരയിലേക്ക് 4k ഡോൾബി അറ്റ്മോസിൽ

അറക്കൽ മാധവനുണ്ണിയും സഹോദരങ്ങളും മലയാളി പ്രേക്ഷകർ നെഞ്ചോടു. ചേർത്ത കഥാപാത്രങ്ങളാണ്. വീറും വാശിയും, ഉശിരൻ സംഭാഷണങ്ങളും, കിടിലൻ കൊള്ളുന്ന ആക് ഷനുകളുമൊക്കെയായി എത്തി വലിയ വിജയം നേടിയ വല്യേട്ടൻ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിത്.

രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ  ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്നു അറക്കൽ മാധവനുണ്ണി. മമ്മൂട്ടിയാണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. മമ്മൂട്ടി തകർത്താടിയ ചിത്രമായിരുന്നു വല്യേട്ടൻ..

അക്കാലത്തെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ഷാജി കൈലാസ് – രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയായിരുന്നു വല്യേട്ടൻ. അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ നിർമ്മിച്ച ഈ ചിത്രം ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം 4K ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ  അകമ്പടിയോടെ എത്തുകയാണ്.

ദൃശ്യവിസ്മയങ്ങളുടെ നവ്യമായ അനുഭൂതിയോടെ തന്നെ ജനപ്രിയമായ ഈ ചിത്രം പ്രേഷകർക്ക് മുന്നിലെത്തുന്നു.

അമ്പലക്കര ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം 4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത്  മാറ്റിനി നൗ എന്ന കമ്പനിയാണ്. പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും സമ്പന്നമായ അറക്കൽ തറവാട്ടിൽ അരങ്ങേറുന്ന സംഭവവികാസങ്ങ ളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കാലം എത്ര കടന്നാലും മാധവനുണ്ണിയെന്ന കഥാപാത്രത്തിന് ഏറെ പ്രസക്തിയുണ്ട്. അതുതന്നെയാണ് പ്രേഷകർ ഈ ചിത്രത്തെ നെഞ്ചോടു ചേർത്തതും.

4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ ആദ്യമെത്തുന്ന മമ്മൂട്ടിച്ചിത്രം കൂടിയാണിത്.

ഈ ചിത്രത്തിൻ്റെ 4k  വിഷ്യൽ ട്രാൻഫ്ഫർ നടത്തിയിരിക്കുന്നത് യു. എസ്സിലാണ്. 

 ശോഭന, സായ്കുമാർ, മനോജ്.കെ.ജയൻ എൽ.എഫ്.വർഗീസ്, കലാഭവൻ മണി വിജയകുമാർ, സുധീഷ്. തുടങ്ങിയ പ്രമുഖതാരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ഗാനങ്ങൾ – ഗിരീഷ് പുത്തഞ്ചേരി.

സംഗീതം – രാജാമണി

ചായാഗ്രഹണം – രവിവർമ്മൻ.

എഡിറ്റിംഗ് – എൽ. ഭൂമിനാഥൻ.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം സെപ്റ്റംബർ പ്രദർശനത്തിനെത്തുന്നു

വാഴൂർ ജോസ്. 

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ന്യൂയോർക്കിൽ സ്വർണ്ണക്കട്ടി തട്ടിപ്പ്: 67-കാരന് നഷ്ടമായത് 9 ദശലക്ഷം ഡോളർ; പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…

45 mins ago

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് മാതൃകയായി സാറ ഹക്കബി സാൻഡേഴ്‌സ്

വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയെ ശക്തിപ്പെടുത്താൻ വഴികാട്ടിയാവുകയാണ് ആർക്കൻസാസ് ഗവർണർ സാറ ഹക്കബി…

1 hour ago

ഫോർട്ട് വർത്തിൽ വാഹനാപകടം; പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക്  ദാരുണാന്ത്യം

ഡാളസ്: ഫോർട്ട് വർത്തിൽ  ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നവംബർ 14-നായിരുന്നു…

1 hour ago

മൂന്നു ചെറുപ്പക്കാർ വ്യത്യസ്ഥ ഭാവങ്ങൾ; ‘തേവർ’ ഫസ്റ്റ് ലുക്ക് എത്തി

പൂജാരി വേഷത്തിൽ കൗതുകത്തോടെ ധ്യാൻ ശ്രീനിവാസൻ. ഒരു പ്രതിമ കൈയ്യിലേന്തി കള്ള ലക്ഷണത്തോടെ റോഷൻ രാജ്.വിനയ ഭാവത്തിൽ ഷഹീൻ സിദ്ദിഖ്.തേവർ…

2 hours ago

ആരതി ഷാ എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം

സാന്താ ക്ലാര (കാലിഫോർണിയ): എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവും ഇന്ത്യൻ-അമേരിക്കൻ വംശജയുമായ ആരതി ഷാ.നിയമിതയായി. ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത്,…

4 hours ago

‘റോബോട്ട് ഡോഗിനെ’ സ്വന്തമാക്കി സിയാറ്റിൽ പോലീസ്; മുടക്കിയത് 3,60,000 ഡോളർ!

സിയാറ്റിൽ: ബോംബ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്കായി അമേരിക്കയിലെ സിയാറ്റിൽ പോലീസ് വിഭാഗം 3,60,000 ഡോളർ (ഏകദേശം 30 ലക്ഷത്തിലധികം രൂപ) ചെലവഴിച്ച്…

16 hours ago