Entertainment

കിഷ്ക്കിന്ധാകാണ്ഡത്തിലെ – അമൃത് ലാൽ… നിഴൽകൾ രവി അമൃത് ലാൽ ആകുന്നു

ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച് ദിൽജിത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കിന്ധാകാണ്ഡം എന്ന ചിത്രത്തിലെ ഏറ്റവും പുതിയ ക്യാരക്ടർർപോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. പ്രശസ്ത തമിഴ് നടൻ നിഴൽകൾ രവി അവതരിപ്പിക്കുന്ന അമൃത് ലാൽ എന്ന കഥാ പാത്രത്തിൻ്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഈ കഥാപാത്രത്തെ ക്കുറിച്ച് ഒരു വിവരവും വ്യക്തമാക്കുന്നില്ല. അതുകൊണ്ടുതന്നെ ചിത്രം പ്രദർശനത്തിനെത്തും വരേയും ഈ കഥാപാത്രത്തെ കാത്തിരിക്കാം. നിരവധി കൗതുകങ്ങൾ ഈ കഥാപാത്രത്തിൽ പ്രതീക്ഷിക്കാം.

തമിഴ് സിനിമക്കൊപ്പം മലയാളത്തിലും നിരവധി ചിത്രങ്ങളിൽ നിഴൽകൾ രവി അഭിനയിച്ചിട്ടുണ്ട്. കക്ക, മേൽ വിലാസം, തുടങ്ങിയ ചിത്രങ്ങൾ അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമാണ്. ഫാമിലി ത്രില്ലർ ഡ്രാമ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആസിഫ് അലി നായകനാകുന്നു. അപർണ്ണാ ബാലമുരളിയാണു നായിക. വിജയരാഘവൻ, ജഗദീഷ്, നിഷാൻ, അശോകൻ, ഷെബിൻ ബൻസൺ കോട്ടയം രമേഷ്. മേജർ രവി, വൈഷ്ണുവിരാജ്, ‘ കൃഷ്ണൻ ബാലകൃഷ്ണൻ, ബിലാസ്‌ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാനതൊരങ്ങളാണ്.

തിരക്കഥ, ഛായാഗ്രഹണം – ബാഹുൽ രമേഷ്.

സംഗീതം – മുജീബ് മജീദ്.

എഡിറ്റിംഗ് – സൂരജ്. ഈ.എസ്.

പ്രൊജക്റ്റ് ഡിസൈൻ്- കാക്കാസ്റ്റോറീസ് .

പ്രൊഡക്ഷൻ മാനേജർ – എബി കോടിയാട്ട്

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – നോമ്പിൾ ജേക്കബ്, ഗോകുലൻ പിലാശ്ശേരി.

പ്രൊഡക്ഷൻ കൺ ട്രോളർ – രാജേഷ് മേനോൻ

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഓണത്തിനോടനുബന്ധിച്ച് സെപ്റ്റംബർ 12ന് പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

3 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

3 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

4 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

4 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

5 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

6 hours ago