കൊച്ചി: കടമറ്റത്ത് കത്തനാര്‍ ആയി ജയസൂര്യ എത്തുന്ന ‘കത്തനാര്‍’ സിനിമയുടെ നിര്‍മാണം ഏറ്റെടുത്ത് ഗോകുലം ഗോപാലന്‍. ബിഗ് ബജറ്റ് ചിത്രമായ കടമറ്റത്ത് കത്തനാര്‍ 75 കോടി രൂപ മുതല്‍ മുടക്കിലാണ് നിര്‍മിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരുന്നു. മോഹന്‍ലാലും പൃഥ്വിരാജുമാണ് തങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ വഴി ടീസര്‍ പുറത്തുവിട്ടത്. മുമ്പ് വിജയ്ബാബു നിര്‍മ്മിക്കാനിരുന്ന ചിത്രത്തിന് 25 കോടിയായിരുന്നു ബഡ്ജറ്റ് കണ്ടത്.
എന്നാല്‍ 3ഡിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് വര്‍ധിക്കുമെന്ന് ഉറപ്പായതോടെ നിര്‍മ്മാണം ഗോകുലം ഗോപാലന്‍ ഏറ്റെടുക്കുകയായിരുന്നു.
ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍, ജോ ആന്‍ഡ് ദി ബോയ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ റോജിന്‍ തോമസാണ് കത്തനാര്‍ ഒരുക്കുന്നത്. കഥ ആര്‍. രാമാനന്ദിന്റേതാണ്.
പ്രേതപിശാചുക്കളുമായി മാത്രമായിരിക്കില്ല പുതിയ കത്തനാരുടെ പോരാട്ടമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. രാജാക്കന്മാരുമായി വരെ പോരിനിറങ്ങുന്ന കരിമ്പുലി കൂട്ടായുള്ള കത്തനാരാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ആരാണെന്ന് വെളിപ്പെടുത്താത്ത ഒരു സ്ത്രീശബ്ദമാണ് ടീസറില്‍ കത്തനാരെ വിവരിക്കുന്നത്. ഇവര്‍ തന്നെയായിരിക്കും പ്രധാന എതിരാളിയെന്നും ടീസറില്‍ പറഞ്ഞുവെക്കുന്നുണ്ട്.
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…
കാനഡ:പുരുഷനെന്നും സ്ത്രീയെന്നും രണ്ട് ലിംഗങ്ങൾ മാത്രമേയുള്ളൂ എന്ന വിശ്വാസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മുൻ സ്കൂൾ ബോർഡ് ട്രസ്റ്റി ബാരി ന്യൂഫെൽഡിന്…
കാനഡ:കാനഡയിലെ ടംബ്ലർ റിഡ്ജ് സ്കൂളിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെയാണ് ചാറ്റ് ജിപിടി (ChatGPT) നിർമ്മാതാക്കളായ ഓപ്പൺ എഐ സുരക്ഷാ…