Entertainment

“സ്വരം” ടീസർ റിലീസ് ചെയ്തു

പത്രപ്രവർത്തകനായിരുന്ന എ. പി. നളിനൻ രചിച്ച “ശരവണം” എന്ന നോവലെറ്റിന്റെ ചലച്ചിത്രാവിഷ്കാരമാണ് “സ്വരം”. കുങ്കുമം മാസികയിൽ 2004 ൽ പ്രസിദ്ധീകരിക്കപ്പെട്ട “ശരവണം” ഏറെ വൈകാതെ പുസ്തക രൂപത്തിൽ പുറത്തിറങ്ങി. ഗവേഷക

വിദ്യാർത്ഥിയായ ഉണ്ണിയുടെ ആത്മന്വേഷണത്തിന്റെ കഥയാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. “ശരവണ”ത്തെ അവലംബിച്ച് നളിനൻ തന്നെയാണ് “സ്വര”ത്തിന്റ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഉണ്ണിയുടെ ആത്മബന്ധങ്ങളുടെ

ഇഴയടുപ്പവും ശൈഥില്യവും ചിത്രം വിശദമാക്കുന്നുണ്ട്. സ്വപ്നങ്ങളും മൗനനൊമ്പരങ്ങളും ഇടകലർന്ന മനസ്സുകൾ, വികല്പങ്ങളിൽ ഇടറിനില്ക്കുന്ന ആത്മാക്കൾ – ഇവയെകുറിച്ചാണ് “സ്വരം” സംസാരിക്കുന്നത്. വാരിയത്തെ ലക്ഷ്മിക്കുട്ടിയും സർവകലാശാലയിലെ ലേഖയും ഉണ്ണിയുടെ മനസ്സിനെ ഒരേ സമയം തരളിതമാക്കുന്നുണ്ട്. നിരാസങ്ങൾക്കു മുന്നിൽ പതറി ഉണ്ണിയുടെ ചിന്തകൾ കാടുകയറുന്നതോടെ ഒരു ഉപരിമനസ്സിന്റെ സഹായം ആവശ്യമായി വരുന്നു. ലേഖയുടെ ആത്മീയ ഗുരുവായ ജ്ഞാന ചെയ്തന്യയാണ്  ഉണ്ണിയെ ഉള്ളുണർത്തി ജീവിത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്.

സ്നേഹത്തെ കുറിച്ചുള്ള തനിമയാർന്ന സന്ദേശമാണ് “സ്വരം” നൽകുന്നത്.

വ്യക്തിഗതമല്ലാത്ത സ്നേഹത്തിന്റെ ആത്മീയ തലങ്ങൾ ചിത്രത്തിൽ ചർച്ച ചെയ്യപ്പെടുന്നു. കോവിലമ്മയും ഓപ്പോളുംവലിയച്ഛനും

മിനിക്കുട്ടിയും കാവടിക്കാരനും ഫക്കീർബാബായുമെല്ലാം സ്വരത്തിലെ സ്‌നേഹത്തുടിപ്പുകളാണ്. നാടും നഗരവും “സ്വര”ത്തിന് പശ്ചാത്തലമൊരുക്കുന്നു. വൈദികനും അവധൂധനും മനഃശാസ്ത്രജ്ഞനും

വികാരിയച്ചനുമെല്ലാം ഈ ചിത്രത്തിൽ  ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നുണ്ട്.

സ്വച്ഛമായ  ആത്മീയ തയുടെ സാന്നിധ്യം അന്തരീക്ഷത്തെ ധന്യമാക്കുന്നു. മനസ്സിന്റെ പീലിക്കണ്ണുകൾ വിടർത്തി നീക്കി പൊരുൾ തേടുന്ന “സ്വരം” എന്നനചിത്രം ആസ്വാദകർക്ക്  ഒരു പുതിയ അനുഭവമായിരിക്കും.

രാജകീയം  സിനിമാസിന്റെ ബാനറിൽ വിനോദ്കുമാർ ചെറുകണ്ടിയിൽ നിർമ്മിക്കുന്ന “സ്വരം” സംവിധാനം ചെയ്യുന്നത് നിഖിൽ മാധവാണ്. ക്യാമറ: മോഹിത് ചെമ്പോട്ടിയിൽ, എഡിറ്റർ – റെജിനാസ് തിരുവമ്പാടി. കോഴിക്കോട് മുക്കത്തും പരിസരങ്ങളിലുമാണ് സ്വരത്തിന്റെ ചിത്രീകരം നടന്നത്.

ജോയ് മാത്യു, കോഴിക്കോട് നാരായണൻ നായർ, കോബ്ര രാജേഷ്, ഡോ.സനൽ കൃഷ്ണൻ, കവിത ബൈജു, മാളവിക നന്ദൻ, മായ ഉണ്ണിത്താൻ, വത്സല നിലമ്പൂർ, നന്ദന, അമേയ, ശ്രീസ്വാവാനിക, മാസ്റ്റർ അർജുൻ സായ് തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എ. പി. നളിനൻ, ടി. രേഖ, പ്രമോദ് വെള്ളച്ചാൽ എന്നിവരുടെ ഗാനങ്ങൾക്ക് എൽ.ശശികാന്ത്, ഹരികുമാർ ഹരേറാം എന്നിവർ ഈണം പകർന്നിരിക്കുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

2 hours ago

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം; B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…

5 hours ago

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

6 hours ago

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

1 day ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

2 days ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 days ago