ഏതൊരു സംരംഭം ആരംഭിക്കുമ്പോഴും അവശ്യം വേണ്ടത് ആ സംരംഭത്തോടുള്ള പാഷൻ തന്നെയാണ്. അതിനോടുള്ള ഇഷ്ടം. എന്നാൽ മാത്രമേ അതിൽ മികച്ച ഫലം നേടാനും മികച്ച പ്രസ്ഥാനമാക്കുവാനും കഴിയൂ … ഇവിടെ ഇപ്പോൾ ഇതു പറയുന്നത് മലയാള സിനിമയിൽ മികച്ച ചിത്രങ്ങളുമായി എത്തിയിരിക്കുന്ന ഒരു നിർമ്മാണ സ്ഥാപനത്തെക്കുറിച്ചും അതിൻ്റെ സാരഥികളെയും പറ്റി പറയാനാണ്: ദൈനി ഹാൻ്റ്സ് എന്നാണ് ഈ ചലച്ചിത്രനിർമ്മാണ-വിതരണ സ്ഥാപനത്തിൻ്റെ പേര്.
ജോസുകുട്ടി മഠത്തിലും രഞ്ജിത്ത് മണമ്പ്രക്കാട്ടുമാണ് ഈ സ്ഥാപനത്തിൻ്റെ സാരഥികൾ. ജയസൂര്യക്ക് ഏറ്റം മികച്ച നടനായി സംസ്ഥാന സർക്കാറിൻ്റെ പുരസ്ക്കാരം ലഭിച്ച വെള്ളം എന്ന ചിത്രമാണ് ഈ സ്ഥാപനത്തിൻ്റെ ആദ്യ സംരംഭം.
ഫിലിം കിട്ടിക്സ് അസ്സോസ്സിയേഷൻ ഉൾപ്പടെ നിരവധി സംഘടനകളുടെ പുരസ്ക്കാരം നേടിയ ചിത്രമായിരുന്നു വെള്ളം.
സണ്ണി വെയ്ൻ നായകനായി അഭിനയിക്കുന്ന’ അപ്പൻ’ എന്ന ചിത്രമാണ് വെള്ളത്തിനു ശേഷം ഇവർ നിർമ്മിച്ചത്. ആ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു അടുത്തു തന്നെ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
ഇതോടൊപ്പം അടുത്ത ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
പ്രശസ്ത ചിത്രസംയോജകനായ ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീന്ന്. എന്ന ചിത്രമാണ്.
ശ്രീനാഥ് ഭാസി. ഹരീഷ് കണാരൻ, ആൻ ഗീതൾ, ഗ്രേസ് ആൻ്റണി അലൻ സിയർ, നിർമ്മൽ പാലാഴി, ദിനേശ് പ്രഭാകർ പാഷാണം ഷാജി തുടങ്ങി മലയാളത്തിലെ ജനപ്രിയരായ നിരവധി അഭിനേതാക്കൾ അഭിനയിക്കുന്ന ഈ ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കിന്ന ചിത്രമാണ്.
സിനിമയിലേക്കുള്ള *കടന്നുവരവ്?
നിർമാക്കളായ രഞ്ജിത്തും, ബ്രാസ് കട്ടിയും ഇതിനുത്തരമായി പറഞ്ഞു.
” കലയും അഭിനയവുമൊക്കെ എന്നും പാഷനായിരുന്നു’ ആവേശമെന്നോ ലഹരിയെന്നോ ഒക്കെ ഇതിനെ വിശേഷിപ്പിക്കാം.
ബിസിനസ്സിൽ ഞങ്ങൾക്ക് ഒന്നിച്ചു പ്രവർത്തിക്കാൻ അവസരമുണ്ടായപ്പോഴാണ് സിനിമാ നിർമ്മാണമെന്ന മോഹമുദിച്ചത്.: രണ്ടു പേരിൽ രഞ്ജിത്ത് നാടകങ്ങളിൽ ഏറെ സജീവമായിരുന്നു. നാട്ടിലെ അമച്വർ നാടകങ്ങളാണ് അഭിനയക്കളരി. ഇന്നും അഭിനയരംഗത്ത് സജീവം. സംവിധായകൻ സിദ്ദിഖിൻ്റെ സംവിധാനത്തിലെ ഒരു പരസ്യചിത്രത്തിൽ അറബിയുടെ വേഷമിട്ടത് രഞ്ജിത്താണ്. ഈ പരസ്യചിത്രം ഏറെ പോപ്പുലറായി മാറിയിരിക്കുന്നു. ലാൽ, ഹരിഷ് കണാരൻ എന്നിവർക്കൊപ്പമാണ് അഭിനയിച്ചത്.
പടച്ചോനേ..ഇങ്ങള് കാത്തോളീന്ന് എന്ന ചിത്രത്തിലെ നെല്ലിയിൽ ചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണിത്.
ജോസുകുട്ടി അമേരിക്കയിലെ സാൻഫ്രാൻസിസ്ക്കോയിലാണ്. അവിടെ സ്വന്തമായി ബിസിനസ്സു നടത്തുകയാണ്. അവിടംത്തെ കലാ സാംസ്ക്കാരിക പ്രവർത്തനങ്ങളുടെ മുഖ്യ സംഘാടകനുമാണ്.
*അടുത്ത പ്രോജക്റ്റുകൾ?
രണ്ടു ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങൾ നടന്നുവരുന്നു.മലയാളത്തിലെ മികച്ച താരങ്ങൾ അണിനിരക്കുന്നതും ഏറെ കൗതുകകരമായ ചിത്രങ്ങളrമായിരിക്കും ഇവയെന്ന് രഞ്ജിത്ത് പറഞ്ഞു.
മലയാള സിനിമയിൽ വ്യത്യസ്ഥമായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധാകേന്ദ്രമാകുന്ന ഈ നിർമ്മാണത്തസ്ഥാപനത്തിൽ നിന്നും മികച്ച ചിത്രങ്ങൾ പ്രതീക്ഷിക്കാം.
വാഴൂർ ജോസ്.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…