ലഹരി പദാര്ത്ഥങ്ങള് ഉപയോഗിച്ച് വാഹനമോടിച്ചതിന് അയര്ലന്ഡില് ബാങ്ക് ഹോളിഡേ വീക്കെൻഡിൽ ഗാര്ഡ 182 പേരെ അറസ്റ്റ് ചെയ്തു. 113 ഡ്രൈവര്മാരെ മദ്യപിച്ച് വാഹനമോടിച്ചതിനും, 69 ഡ്രൈവര്മാരെ മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ചതിനുമാണ് ഗാര്ഡ അറസ്റ്റ് ചെയ്തത്. ഇതിനുപുറമെ മൊബൈല് ഫോണ് ഉപയോഗിച്ച് വാഹനമോടിച്ച191 ഡ്രൈവര്മാര്ക്കെതിരെയും, സീറ്റ്ബെല്റ്റ് ധരിക്കാത്തതിന് 77 പേര്ക്കെതിരെയും, ഒറ്റയ്ക്ക് വാഹനമോടിച്ച 63 ലേണര് ഡ്രൈവര്മാര്ക്കെതിരെയും ഗാര്ഡ നടപടി സ്വീകരിച്ചു. ലൈസന്സ്, ഇന്ഷൂറന്സ് എന്നിവ ഇല്ലാത്തതിന്റെ പേരില് 311 വാഹനങ്ങല് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബാങ്ക് ഹോളിഡേ വീക്കെന്ഡിന് മുന്പുള്ള വ്യാഴാഴ്ച ദിവസം രാവിലെ 7 മണി മുതല് ചൊവ്വാഴ്ച രാവിലെ 7 മണിവരെ ആകെ 1585 ചെക്ക്പോയിന്റുകളിലായിരുന്നു ഗാര്ഡയുടെ പരിശോധന. ഇവയില് 817 ചെക്ക്പോയിന്റുകളില് നിര്ബന്ധിത ലഹരി പരിശോധനയും ഉണ്ടായിരുന്നു.
ഇക്കഴിഞ്ഞ ബാങ്ക് ഹോളിഡേ വീക്കെന്ഡില് അയര്ലന്ഡില് നടന്ന വിവിധ റോഡപകടങ്ങളിലായി മൂന്ന് ഡ്രൈവര്മാരും, മൂന്ന് ബൈക്ക് യാത്രികരും, ഒരു യാത്രക്കാരനും, ഒരു കാല്നടയാത്രക്കാരനമടക്കം 8 പേരായിരുന്നു മരണപ്പെട്ടത്. അപകടങ്ങള്ക്ക് പിന്നാലെ അയര്ലന്ഡിലെ റോഡില് വാഹനമോടിക്കുന്നവര് അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഗാര്ഡ രംഗത്തെത്തിയിരുന്നു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…