ബർലിൻ: നീണ്ട നിയമ യുദ്ധത്തിനുശേഷം ജർമനിയിലെ ഗെൽസൻ കീർഹൻ നഗരത്തിൽ ലെനിന്റെ അതികായിക പ്രതിമ കഴിഞ്ഞ ശനിയാഴ്ച ഉയർന്നു.
ജർമനിയിലെ മാർക് സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയാണ് പ്രതിമ നഗര മധ്യത്തിൽ സ്ഥാപിച്ചത്.ഒന്നേകാൽ ടൺ ഭാരമുള്ള ലോഹ നിർമ്മിത ലെനിൻ പ്രതിമക്ക് രണ്ട് മീറ്റർ, പത്ത് സെന്റിമീറ്റർ ഉയരമുണ്ട്. പ്രതിമയ്ക്കായി പാർട്ടി 16,000 യൂറോ ചിലവിട്ടു.
പ്രതിമയുടെ അനാച്ഛാദനത്തിന് മുന്നൂറിലധികം പാർട്ടി പ്രവർത്തകർ നഗരത്തിൽ ഒത്തുകൂടി.ലെനിന്റെ പ്രതിമ സ്ഥാപിക്കാൻ വർഷങ്ങൾ നീണ്ട നിയമയുദ്ധം ആവശ്യമായി വന്നു.ഒടുവിൽ മ്യൂൺസ്റ്റർ ഹൈക്കോടതിയിൽ നിന്നുള്ള അനുകൂല വിധി സമ്പാദിച്ചാണ് പാർട്ടി പ്രതിമ ഇവിടെ സ്ഥാപിച്ചത്. യുഎസിൽ പ്രതിമകൾ വീഴുന്ന കാഴ്ചയാണെന്നും ഈ പ്രതിമ എത്രകാലം ഇവിടെ നിലനിൽക്കും എന്നാണ് പൊതുജനം പരക്കെ ചോദിക്കുന്നത്.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…