gnn24x7

നീണ്ട നിയമ യുദ്ധത്തിനുശേഷം ജർമനിയിൽ ലെനിന്റെ പ്രതിമ ഉയർന്നു

0
272
gnn24x7

ബർലിൻ: നീണ്ട നിയമ യുദ്ധത്തിനുശേഷം ജർമനിയിലെ ഗെൽസൻ കീർഹൻ നഗരത്തിൽ ലെനിന്റെ അതികായിക പ്രതിമ കഴിഞ്ഞ ശനിയാഴ്ച ഉയർന്നു.

ജർമനിയിലെ മാർക് സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയാണ് പ്രതിമ നഗര മധ്യത്തിൽ സ്ഥാപിച്ചത്.ഒന്നേകാൽ ടൺ ഭാരമുള്ള ലോഹ നിർമ്മിത ലെനിൻ പ്രതിമക്ക് രണ്ട് മീറ്റർ, പത്ത് സെന്റിമീറ്റർ ഉയരമുണ്ട്. പ്രതിമയ്ക്കായി പാർട്ടി 16,000 യൂറോ ചിലവിട്ടു.

പ്രതിമയുടെ അനാച്ഛാദനത്തിന് മുന്നൂറിലധികം പാർട്ടി പ്രവർത്തകർ നഗരത്തിൽ ഒത്തുകൂടി.ലെനിന്റെ പ്രതിമ സ്ഥാപിക്കാൻ വർഷങ്ങൾ നീണ്ട നിയമയുദ്ധം ആവശ്യമായി വന്നു.ഒടുവിൽ മ്യൂൺസ്റ്റർ ഹൈക്കോടതിയിൽ നിന്നുള്ള അനുകൂല വിധി സമ്പാദിച്ചാണ് പാർട്ടി പ്രതിമ ഇവിടെ സ്ഥാപിച്ചത്. യുഎസിൽ  പ്രതിമകൾ വീഴുന്ന കാഴ്ചയാണെന്നും ഈ പ്രതിമ എത്രകാലം ഇവിടെ നിലനിൽക്കും എന്നാണ് പൊതുജനം പരക്കെ ചോദിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here