ഹൈദരാബാദ്: നാട്ടില്‍ പൂട്ടിയിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ അമേരിക്കയില്‍നിന്ന് വീട്ടുടമ മൊബൈലില്‍ കണ്ടു, മിനിറ്റുകള്‍ക്കുള്ളില്‍ കള്ളനെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ബുധനാഴ്ച പുലര്‍ച്ച ഹൈദരാബാദിലെ കുക്കാട്ടുപള്ളിയിലാണ് അത്യാധുനിക സിസിടിവി ക്യാമറകളുടെ സഹായത്തോടെ മോഷ്ടാവിനെ പിടികൂടിയത്.
ടി.രാമകൃഷ്ണ എന്ന അഭിരാമാണ് ബുധനാഴ്ച പുലര്‍ച്ചെ കുക്കാട്ടുപള്ളി ഹൗസിങ് ബോര്‍ഡ് കോളനിയിലെ പൂട്ടിയിട്ട വീട്ടില്‍ മോഷണത്തിന് കയറിയത്. എന്നാല്‍ മോഷ്ടാവ് വീട്ടിനകത്ത് കടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലുള്ള വീട്ടുടമ തന്റെ മൊബൈല്‍ ഫോണില്‍ തത്സമയം കണ്ടിരുന്നു. ഉടന്‍തന്നെ ഇദ്ദേഹം നാട്ടിലുള്ള അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും വീട്ടിനുള്ളില്‍നിന്ന് മോഷ്ടാവായ അഭിരാമിനെ കൈയോടെ പിടികൂടുകയുമായിരുന്നു.
ആയുധങ്ങള്‍ ഉപയോഗിച്ച് പ്രധാന വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയത്. ഈ ദൃശ്യങ്ങള്‍ വീട്ടുടമ മൊബൈലില്‍ കണ്ടതിന് പിന്നാലെയാണ് നാട്ടിലുള്ള അയല്‍ക്കാരെ വിവരം അറിയിച്ചത്. മിനിറ്റുകള്‍ക്കകം പോലീസും നാട്ടുകാരും സ്ഥലത്തെത്തി. ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് പോലീസുകാര്‍ തോക്കും നാട്ടുകാര്‍ വടികളും കൈയില്‍ കരുതിയിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും വീടിനകത്ത് കയറി ഓരോ മുറികളും പരിശോധിക്കുകയും ഒളിച്ചിരുന്ന കള്ളനെ കൈയോടെ പിടികൂടുകയുമായിരുന്നു. ഇയാള്‍ വീട്ടില്‍നിന്ന് മോഷ്ടിച്ച സാധനങ്ങളും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…