അബുദാബി : വാക്കുതർക്കത്തിനിടെ സഹപ്രവർത്തകർ ബാൽക്കണിയിൽനിന്ന് തള്ളിയിട്ടതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതിക്ക് ഒന്നരലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതിയുത്തരവ്. അബുദാബിയിൽ താമസക്കാരിയായ യുവതിയെ രണ്ട് സ്വദേശി വനിതകൾ ചേർന്നാണ് വില്ലയുടെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ടത്. വീഴ്ചയിൽ യുവതിയുടെ കാലൊടിയുകയും 20 ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടിവരുകയും ചെയ്തിരുന്നു.
പ്രതികൾക്ക് പ്രാഥമിക കോടതി അഞ്ചുവർഷത്തെ തടവും ഒരുലക്ഷം ദിർഹം പിഴയുമാണ് ചുമത്തിയിരുന്നത്. തുടർന്ന് പ്രതികൾ നൽകിയ ഹർജിയിൽ ശിക്ഷ ആറുമാസമാക്കി കുറച്ചിരുന്നു. വീഴ്ചയെത്തുടർന്നുണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ മൂലം കൃത്യമായി കാര്യങ്ങൾ ചെയ്യാൻ കഴിയാതായെന്നും കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു താനെന്നും യുവതി കോടതിയെ ബോധിപ്പിച്ചതിനെ തുടർന്നാണ് നഷ്ടപരിഹാരമായി ഒന്നരലക്ഷം ദിർഹം നൽകണമെന്ന് പ്രതികൾക്ക് കോടതി ഉത്തരവുനൽകിയത്.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…