തിരുവനന്തപുരം : ഗുണ്ടാ ബന്ധത്തെ തുടര്‍ന്ന് കോട്ടയത്ത് ഡിവൈഎസ്പി അടക്കം നാല് പേർക്കെതിരെ നടപടിക്ക് ശുപാർശ. ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. കുപ്രസിദ്ധ ഗുണ്ടാ തലവൻ അരുൺ ഗോപനുമായി ഡിവൈഎസ്പി അടക്കമുള്ള ഉന്നത പൊലീസുകാർക്ക് അടുത്ത ബന്ധമുണ്ടെന്നും ഗുണ്ടാ നേതാവിൽ നിന്നും മാസപ്പടി പണം വാങ്ങിയെന്നുമാണ് കണ്ടെത്തൽ.
മാസപ്പടി വാങ്ങിയവര്‍ പൊലീസിന്റെ നീക്കങ്ങൾ ചോർത്തി നൽകിയെന്നും ചീട്ടുകളിക്ക് പിടിച്ച ഗുണ്ടക്ക് ജാമ്യം നൽകാൻ ഒത്താശ ചെയ്തുവെന്നും കണ്ടെത്തി. ഒരു ഡിവൈഎസ്പി ഒരു സിഐ രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്. ഹണി ട്രാപ്പ് കേസിൽ പിടികൂടിയപ്പോഴാണ് ഗുണ്ടയുടെ പൊലീസ് സൗഹ്യദം പുറത്തായത്. അരുൺ ഗോപനിൽ നിന്നും പൊലീസുകാർ മാസപ്പടി വാങ്ങിയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഈ രഹസ്യങ്ങൾ വെളിപ്പെടുത്താതിരിക്കാൻ പ്രതിയെ ക്രമസമാധാന ചുമതയുള്ള ഡിവൈഎസ്പി സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയെന്നും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…