ഡൽഹി: എയർപോർട്ട് ചെക്ക്-ഇൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസ് നൽകുന്നതിന് അധിക തുക ഈടാക്കരുത് എന്ന് എയർലൈനുകൾക്ക് നിർദേശം നൽകി വ്യോമയാന മന്ത്രാലയം. നിലവിൽ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് തുടങ്ങിയ എയർലൈനുകൾ ഒരു യാത്രക്കാരന് ചെക്ക്-ഇൻ കൗണ്ടറിൽ ബോർഡിംഗ് പാസ് നൽകണമെങ്കിൽ 200 രൂപ ഫീസ് ഈടാക്കുന്നുണ്ട്.
യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകുന്നതിന് വിമാനക്കമ്പനികൾ അധിക തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഈടാക്കുന്ന അധിക തുക എയർക്രാഫ്റ്റ് റൂൾസ്, 1937 ലെ നിലവിലുള്ള വ്യവസ്ഥകൾക്കനുസരിച്ചുള്ളതല്ല എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
എയർ ക്രാഫ്റ്റ് റൂൾസിലെ റൂൾ 135 പ്രകാരം എയർപോർട്ട് ചെക്ക്-ഇൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ നൽകുന്നതിന് യാത്രക്കാരിൽ നിന്നും അധിക തുക ഈടാക്കരുത്. ഇത് കർശനമായി പാലിക്കണമെന്ന് വ്യോമയാന മന്ത്രാലയം എയർലൈനുകളോട് നിർദ്ദേശിച്ചു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…