gnn24x7

ബോർഡിംഗ് പാസ് നൽകുന്നതിന് അധിക തുക ഈടാക്കരുത് എന്ന് എയർലൈനുകൾക്ക് നിർദേശം

0
173
gnn24x7

ഡൽഹി: എയർപോർട്ട് ചെക്ക്-ഇൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസ് നൽകുന്നതിന് അധിക തുക ഈടാക്കരുത് എന്ന് എയർലൈനുകൾക്ക് നിർദേശം നൽകി  വ്യോമയാന മന്ത്രാലയം. നിലവിൽ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് തുടങ്ങിയ എയർലൈനുകൾ ഒരു യാത്രക്കാരന് ചെക്ക്-ഇൻ കൗണ്ടറിൽ ബോർഡിംഗ് പാസ് നൽകണമെങ്കിൽ  200 രൂപ ഫീസ് ഈടാക്കുന്നുണ്ട്. 

യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകുന്നതിന് വിമാനക്കമ്പനികൾ അധിക തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഈടാക്കുന്ന അധിക തുക എയർക്രാഫ്റ്റ് റൂൾസ്, 1937 ലെ നിലവിലുള്ള വ്യവസ്ഥകൾക്കനുസരിച്ചുള്ളതല്ല എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

എയർ ക്രാഫ്റ്റ് റൂൾസിലെ റൂൾ 135 പ്രകാരം എയർപോർട്ട് ചെക്ക്-ഇൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ നൽകുന്നതിന് യാത്രക്കാരിൽ നിന്നും അധിക തുക ഈടാക്കരുത്. ഇത് കർശനമായി പാലിക്കണമെന്ന് വ്യോമയാന മന്ത്രാലയം  എയർലൈനുകളോട് നിർദ്ദേശിച്ചു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here