Global News

അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തു

ഡൽഹി: വിവാദമായ മദ്യ നയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂർ നേരം ഇഡി സംഘം ഇദ്ദേഹത്തിന്റെ വസതിയിൽ വച്ച് കെജ്രിവാളിനെ ചോദ്യം ചെയ്തു. പുറത്ത് എഎപി പ്രവര്‍ത്തകര്‍ വൻ പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു ചോദ്യം ചെയ്യൽ. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ഡൽഹി പൊലീസ് ശ്രമം തുടങ്ങി. ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ ഇഡി സംഘം കൊണ്ടുപോകും. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

പ്രഥമദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന്

11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…

11 hours ago

അയർലണ്ടിൽ ജിപി സേവനം പ്രതിസന്ധിയിൽ; നിയമനം വർധിപ്പിക്കാൻ നീക്കം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…

1 day ago

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…

1 day ago

അയർലൻഡിൽ ബോളിവുഡ് സംഗീത വിസ്മയം; ഉദിത് നാരായണും ആദിത്യ നാരായണും ഒരേ വേദിയിൽ

അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി "Bade Miyan Chote Miyan – Live in Concert" അരങ്ങേറുന്നു. പ്രശസ്ത പിന്നണി…

1 day ago

വിക്ക്ലോയിലും ടിപ്പററിയിലും കാട്ടുതീ പടരുന്നു; പുക വാട്ടർഫോർഡിലേക്കും വ്യാപിക്കുന്നു

ടിപ്പററി കൗണ്ടിയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാറ്റിന്റെ ദിശമാറ്റത്തെ തുടർന്ന് വാട്ടർഫോർഡ് കൗണ്ടിയിലേക്കും വ്യാപിച്ചതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം…

2 days ago

അയർലണ്ട് സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25-ന്

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25…

2 days ago