അബുദാബി: വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയ വാക്സിനെടുക്കാത്തവരുടെ ഹോംക്വാറന്റീൻ അബുദാബിയിൽ 12 ദിവസത്തിൽ നിന്ന് 10 ദിവസമാക്കി. ഞായറാഴ്ച മുതൽ ഇത് നിലവിൽ വരുമെന്ന് അത്യാഹിത ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. വിദേശത്തുനിന്ന് വാക്സിനെടുത്ത വിനോദസഞ്ചാരികൾക്കും താമസക്കാർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് അൽഹൊസൻ ആപ്പിൽ അപ്‌ലോഡ് ചെയ്യാനുള്ള അനുമതി നൽകാനുള്ള ഉദ്യോഗസ്ഥരുടെ നീക്കത്തെത്തുടർന്നാണ് വ്യവസ്ഥകളിൽ ഇളവുനൽകുന്നത്.
ഹോം ക്വാറന്റീൻ രജിസ്റ്റർ ചെയ്തവർക്ക് അബുദാബി സായിദ് പോർട്ട്, അൽ ഐൻ കൺവെൻഷൻ സെന്റർ, അൽദഫ്‌റ മദിനത് സായിദ്, അൽ ദഫ്‌റയിലെ സേഹ കേന്ദ്രങ്ങളിൽ എന്നിവിടങ്ങളിൽനിന്ന് സൗജന്യ പി.സി.ആർ. പരിശോധന നടത്താവുന്നതാണ്.
ക്വാറന്റീൻ കാലയളവിൽ ബാൻഡ് ധരിക്കുകയും ഒമ്പതാം ദിവസം പി.സി.ആർ. പരിശോധന നടത്തുകയും വേണം. ഫലം നെഗറ്റീവാണെങ്കിൽ ബാൻഡ് ഒഴിവാക്കാവുന്നതാണ്. വാക്സിനെടുത്തവർക്ക് ഏഴുദിവസമാണ് ഹോം ക്വാറന്റീൻ. ആറാം ദിവസം പരിശോധനനടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ ബാൻഡ് ഒഴിവാക്കാം.
പുതുക്കിയ തീരുമാനപ്രകാരം ഗ്രീൻ ലിസ്റ്റിൽപ്പെടുന്ന രാജ്യങ്ങളിൽനിന്ന് വരുന്ന വാക്സിനെടുത്തവർക്ക് ക്വാറന്റീൻ ആവശ്യമില്ല. വിമാനമിറങ്ങിയ ഉടനും ആറാംദിവസവും പി.സി.ആർ. പരിശോധന നടത്തണം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…