gnn24x7

അബുദാബിയിൽ കോവിഡ് വ്യവസ്ഥകളിൽ മാറ്റം; പുതിയ വ്യവസ്ഥകളിങ്ങനെ…

0
401
gnn24x7

അബുദാബി: വൈറസ് ബാധിതരുമായി സമ്പർക്കം പുലർത്തിയ വാക്സിനെടുക്കാത്തവരുടെ ഹോംക്വാറന്റീൻ അബുദാബിയിൽ 12 ദിവസത്തിൽ നിന്ന്‌ 10 ദിവസമാക്കി. ഞായറാഴ്ച മുതൽ ഇത് നിലവിൽ വരുമെന്ന് അത്യാഹിത ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. വിദേശത്തുനിന്ന്‌ വാക്സിനെടുത്ത വിനോദസഞ്ചാരികൾക്കും താമസക്കാർക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് അൽഹൊസൻ ആപ്പിൽ അപ്‌ലോഡ് ചെയ്യാനുള്ള അനുമതി നൽകാനുള്ള ഉദ്യോഗസ്ഥരുടെ നീക്കത്തെത്തുടർന്നാണ് വ്യവസ്ഥകളിൽ ഇളവുനൽകുന്നത്.

ഹോം ക്വാറന്റീൻ രജിസ്റ്റർ ചെയ്തവർക്ക് അബുദാബി സായിദ് പോർട്ട്, അൽ ഐൻ കൺവെൻഷൻ സെന്റർ, അൽദഫ്‌റ മദിനത് സായിദ്, അൽ ദഫ്‌റയിലെ സേഹ കേന്ദ്രങ്ങളിൽ എന്നിവിടങ്ങളിൽനിന്ന് സൗജന്യ പി.സി.ആർ. പരിശോധന നടത്താവുന്നതാണ്.

ക്വാറന്റീൻ കാലയളവിൽ ബാൻഡ് ധരിക്കുകയും ഒമ്പതാം ദിവസം പി.സി.ആർ. പരിശോധന നടത്തുകയും വേണം. ഫലം നെഗറ്റീവാണെങ്കിൽ ബാൻഡ് ഒഴിവാക്കാവുന്നതാണ്. വാക്സിനെടുത്തവർക്ക് ഏഴുദിവസമാണ് ഹോം ക്വാറന്റീൻ. ആറാം ദിവസം പരിശോധനനടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ ബാൻഡ് ഒഴിവാക്കാം.

പുതുക്കിയ തീരുമാനപ്രകാരം ഗ്രീൻ ലിസ്റ്റിൽപ്പെടുന്ന രാജ്യങ്ങളിൽനിന്ന്‌ വരുന്ന വാക്സിനെടുത്തവർക്ക് ക്വാറന്റീൻ ആവശ്യമില്ല. വിമാനമിറങ്ങിയ ഉടനും ആറാംദിവസവും പി.സി.ആർ. പരിശോധന നടത്തണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here