ന്യൂഡൽഹി: സ്ത്രീധനത്തിന്റെ ‘നേട്ടങ്ങൾ’ വിശദീകരിക്കുന്ന നഴ്സിങ് പാഠപുസ്തകത്തിനെതിരെ വ്യാപക പരാതി. ടി.കെ.ഇന്ദ്രാണി എഴുതിയ ‘ടെക്സ്റ്റ്ബുക് ഓഫ് സോഷ്യോളജി ഫോർ നഴ്സസ്’ എന്ന പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെയാണു രൂക്ഷ വിമർശനം.
കാണാൻ ഭംഗിയില്ലാത്ത പെൺകുട്ടികളെ നല്ല സ്ത്രീധനം നൽകിയാൽ വിവാഹം ചെയ്തയയ്ക്കാം എന്നതാണു സ്ത്രീധനത്തിന്റെ ഒരു നേട്ടമായി പുസ്തകത്തിൽ പറയുന്നത്. ഫർണിച്ചർ, വാഹനങ്ങൾ ഉൾപ്പെടെ ലഭിക്കുന്നതിനും പുതിയ കുടുംബം സ്ഥാപിക്കുന്നതിനും സ്ത്രീധനം സഹായകമാണെന്നും വിശദീകരിക്കുന്നു. സ്ത്രീധനം വഴി രക്ഷിതാക്കളുടെ സ്വത്തിൽ ഒരു ഭാഗം പെൺകുട്ടികളിൽ എത്തിച്ചേരുന്നുവെന്നും ഇതിൽ പറയുന്നു. മാതാപിതാക്കൾ അവരുടെ പെൺകുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിനു പിന്നിലും സ്‌ത്രീധനമാണെന്നാണു മറ്റൊരു പരാമർശം. പഠിച്ച കുട്ടികൾക്കു സ്ത്രീധനം കുറച്ചു നൽകിയാൽ മതിയെന്നതു നേട്ടമാണെന്ന് പുസ്തകത്തിൽ പറയുന്നു.
ഒന്നാം വർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർഥികൾക്കും പോസ്റ്റ് ബിഎസ്‍സി രണ്ടാം വർഷക്കാർക്കും സോഷ്യോളജി പഠിക്കാനുണ്ട്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ സിലബസ് അനുസരിച്ചു തയാറാക്കിയ പ്രസ്തുത പുസ്തകം ഒട്ടേറെ നഴ്സിങ് കോളജുകൾ ഉപയോഗിക്കുന്നുണ്ട്. ചെന്നൈയിലെ സ്വകാര്യ നഴ്സിങ് കോളജിൽ അധ്യാപികയായിരുന്ന ടി.കെ. ഇന്ദ്രാണി നഴ്സിങ് പഠനവുമായി ബന്ധപ്പെട്ട മറ്റു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
പേജിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കിട്ട ശിവസേനാ നേതാവും രാജ്യസഭാംഗവുമായ പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ളവർ പുസ്തകം പിൻവലിക്കണമെന്നാവശ്യപ്പെട്ടു. പുസ്തകം വിപണിയിൽനിന്നു തിരികെ വിളിക്കണമെന്ന് ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ടിഎൻഎഐ) ആവശ്യപ്പെട്ടു.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…