Global News

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു

പാലാ: മധ്യകേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് ആധുനിക ചികിത്സ സംവിധാനങ്ങൾ കൊണ്ട്  ശ്രദ്ധേയമായ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു. 

കാൻസർ ചികിത്സയിലെ ഏറ്റവും നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യകളും  ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്ന മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ  ആരംഭശിലയുടെ ആശീർവാദ കർമ്മം മാർച്ച് 22 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവ്വഹിക്കും. മാർ സ്ലീവാ മെഡിസിറ്റി സ്ഥാപകനും പാല രൂപത ബിഷപ്പുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.

5 വർഷം മുൻപ് പ്രവർത്തനം തുടങ്ങിയ മാർ സ്ലീവാ മെഡിസിറ്റിയിൽ രാജ്യാന്തര നിലവാരമുള്ള കാൻസർ ചികിത്സ കേന്ദ്രത്തിനാണ് തുടക്കം കുറിക്കുന്നതെന്നു ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.‍ ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. ആശുപത്രിയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലായി മാറുന്ന കാൻസർ റിസർച്ച് സെന്ററിനായി എല്ലാ സംവിധാനങ്ങളും കോർത്തിണക്കിയ ബഹുനില മന്ദിരമാണ്  നിർമ്മിക്കുന്നത്. എൻ.എ.ബി.എച്ച് അക്രഡിറ്റേഷനുള്ള മാർ സ്ലീവാ മെഡിസിറ്റി നിലവിൽ 650 കിടക്കകളും 45 ചികിത്സ വിഭാഗങ്ങളുമുള്ള ആതുരശുശ്രൂഷ കേന്ദ്രമാണ്. 

നിലവിൽ മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, ന്യൂക്ലിയർ  മെഡിസിൻ എന്നീ വിഭാഗങ്ങളുള്ള ആശുപത്രിയിൽ കീമോതെറാപ്പി ഉൾപ്പെടെ വിവിധ ചികിത്സകളും വിവിധ കാൻസർ ശസ്ത്രക്രിയകളും നടന്നു വരുന്നുണ്ട്. കാൻസർ രോഗം ബാധിച്ചവരെയും രോഗം ഭേദപ്പെട്ടവരെയും ഉൾപ്പെടുത്തി കാൻഹെൽപ് എന്ന കൂട്ടായ്മയും ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ആശുപത്രിയോട് അനുബന്ധിച്ചാണ് മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച്  സെന്ററിന് പുതിയ ബഹുനില മന്ദിരം ഉയരുക. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

​അർദ്ധനൂറ്റാണ്ടിലേക്ക് അടുക്കുന്ന സൗഹൃദം; പ്രീ-ഡിഗ്രി സഹപാഠികൾ ജർമ്മനിയിൽ വീണ്ടും ഒന്നിച്ചു

​കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…

3 hours ago

അയർലൻഡിൽ സന്ദർശനത്തിനെത്തിയ മലയാളി ലാലി പോൾ അന്തരിച്ചു

കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…

4 hours ago

അയർലണ്ടിൽ ആരോഗ്യപ്രവർത്തകർക്ക് പ്രമോഷൻ നിയന്ത്രണം; ഒരു ലക്ഷം ജീവനക്കാർക്ക് ബാധകം

അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…

1 day ago

അയർലണ്ടിൽ ആഞ്ഞടിച്ച് സ്റ്റോം ബൊലോ; കെറി, ഗാൽവേ, ഡൊണഗൽ, ലെയ്ട്രിം, ഗാൽവേ, മയോ, സ്ലൈഗോ കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്

അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

1 day ago

ഫ്ലോറിഡയിൽ 77കാരന്റെ  വധശിക്ഷ നടപ്പാക്കി; ഈ വർഷം സംസ്ഥാനത്ത് നടക്കുന്ന 18-ാമത്തെ വധശിക്ഷ

ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…

1 day ago

രണ്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലെ പതിനഞ്ചുകാരനായ പ്രതിക്ക് വീട്ടുതടങ്കലിൽ കഴിയാൻ കോടതി ഉത്തരവിട്ടു

സിയാറ്റിൽ: സീയാറ്റിലിൽ നടന്ന 'ബൈറ്റ് ഓഫ് സീറ്റിൽ' ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക…

1 day ago