Global News

വ്യാജരേഖകളും ഒപ്പും ഉണ്ടാക്കി യുവതിയിൽനിന്ന് 25 ലക്ഷം ദിർഹം തട്ടിയെടുക്കാൻ ശ്രമിച്ച നാലുപേർക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു

ദുബായ്: യുവതിയിൽനിന്ന് 25 ലക്ഷം ദിർഹം തട്ടിയെടുക്കാൻ ശ്രമിച്ച നാലുപേർക്ക് ദുബായ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. മൂന്നുവർഷംവരെ തടവും രണ്ടുലക്ഷം ദിർഹം പിഴയുമാണ് ദുബായ് കോടതി വിധിച്ചത്.

ഒരു പ്രാദേശികബാങ്കിൽ ജോലിചെയ്തിരുന്ന യുവാക്കളോട് യുവതി തന്റെ അക്കൗണ്ടിൽനിന്ന് 25 ലക്ഷം ദിർഹം മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള അക്കൗണ്ടിലേക്ക് മാറ്റാൻ സഹായമഭ്യർഥിച്ചിരുന്നു. എന്നാൽ, വ്യാജരേഖകളും ഒപ്പും ഉണ്ടാക്കി യുവതിയുടെ പണം ഇവർ തട്ടിയെടുക്കാൻ ശ്രമം നടത്തി. പണം തിരിമറി നടത്തിയതിനും ബാങ്കിലെ സ്ഥാനങ്ങൾ ചൂഷണംചെയ്തതിനും വ്യാജരേഖകളുണ്ടാക്കിയതിനുമാണ് പ്രതികളെ ശിക്ഷിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടത്.

Sub Editor

Recent Posts

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

11 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

13 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

19 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

24 hours ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago

അലബാമയിൽ കടുത്ത ജാഗ്രത; ‘ഏറ്റവും പകർച്ചവ്യാധിയുള്ള’ അഞ്ചാംപനി രോഗം പടരുന്നു

അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…

1 day ago