ഡൽഹി: യുഎസ് ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. 3,200 ജീവനക്കാരെ പിരിച്ചുവിടും എന്നാണ് റിപ്പോർട്ട്. ജർമ്മനിയിലെ ജീവനക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. കഴിഞ്ഞ വർഷം ഫോർഡ് 3,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു, അതിൽ ഭൂരിഭാഗവും യുഎസിൽ നിന്നുള്ള ജീവനക്കാരായിരുന്നു.
ചില സ്ഥലങ്ങളിൽ ആവശ്യത്തിൽ കൂടുതൽ ജീവനക്കാരുണ്ട്. ഇത് വെട്ടിച്ചുരുക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്പനി വക്താക്കൾ പ്രതികരിച്ചു. മാത്രമല്ല, വൈദ്യുത വാഹന ബാറ്ററികളിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ വില ഉയരുന്നതും യു.എസിലെയും യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യവും കാരണം ചെലവ് കുറക്കാൻ കമ്പനി സമ്മർദ്ദത്തിലാകുന്നു.
ആഗോള തലത്തിൽ വിവിധ കമ്പനികൾ ചെലവ് ചുരുക്കാൻ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. മുൻനിര ടെക് കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക മാന്ദ്യ ഭയം മേഖലയിൽ ശക്തമാകുന്നുണ്ട്. മെറ്റയ്ക്കും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഗൂഗിളിലും കൂട്ട പിരിച്ചുവിടൽ തുടരുന്നു. ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
ഒക്ടോബർ 5 മുതൽ നിരക്ക് വർധന; ശരാശരി വൈദ്യുതി ബില്ലിൽ 8.9% വർധന അയർലണ്ടിലെ പ്രമുഖ ഊർജ വിതരണ കമ്പനിയായ…
അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…
'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…
തീയേ തലൈവിയേ പാമ്പേ അണിഞ്ഞോളൂ ...എന്നു തുടങ്ങുന്ന 'ഓട്ടം തുള്ളൽ' എന്ന ചിത്രത്തിലെ രണ്ടാമതു വീഡിയോ ഗാനം പുറത്തുവിട്ടു.പ്രശസ്‌ത നടി…
ജർമൻ വാഹന ഭീമനായ വോക്‌സ്‌വാഗൺ ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങൾ കൂടി വെട്ടിക്കുറയ്ക്കും. നേരത്തെ പ്രഖ്യാപിച്ച തൊഴിൽ…