gnn24x7

ഫോർഡ് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു; 3,200 ജീവനക്കാരെ പിരിച്ചുവിടും

0
143
gnn24x7

ഡൽഹി: യുഎസ് ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. 3,200 ജീവനക്കാരെ പിരിച്ചുവിടും എന്നാണ് റിപ്പോർട്ട്. ജർമ്മനിയിലെ ജീവനക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. കഴിഞ്ഞ വർഷം ഫോർഡ് 3,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു, അതിൽ ഭൂരിഭാഗവും യുഎസിൽ നിന്നുള്ള ജീവനക്കാരായിരുന്നു.

ചില സ്ഥലങ്ങളിൽ ആവശ്യത്തിൽ കൂടുതൽ ജീവനക്കാരുണ്ട്. ഇത് വെട്ടിച്ചുരുക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്പനി വക്താക്കൾ പ്രതികരിച്ചു. മാത്രമല്ല, വൈദ്യുത വാഹന ബാറ്ററികളിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ വില ഉയരുന്നതും യു.എസിലെയും യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യവും കാരണം ചെലവ് കുറക്കാൻ കമ്പനി സമ്മർദ്ദത്തിലാകുന്നു.

ആഗോള തലത്തിൽ വിവിധ  കമ്പനികൾ ചെലവ് ചുരുക്കാൻ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. മുൻനിര ടെക് കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക മാന്ദ്യ ഭയം മേഖലയിൽ ശക്തമാകുന്നുണ്ട്. മെറ്റയ്ക്കും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഗൂഗിളിലും കൂട്ട പിരിച്ചുവിടൽ തുടരുന്നു. ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here