തിരുവനന്തപുരം: സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ താന്‍ തീരുമാനമെടുത്തതെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട്, ചട്ടവിരുദ്ധമായി കണ്ണൂര്‍ വിസിയ്ക്ക് പുനര്‍നിയമനം നൽകാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നൽകിയത് ഏതു സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരണത്തലവനായ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതിയതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കണ്ണൂരിനു പുറമെ കാലടി സര്‍വകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ അസഹനീയമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരം രാഷ്ട്രീയ ഇടപെടൽ അംഗീകരിക്കാനാകില്ല. കണ്ണൂർ സർവകലാശാല നിയമനങ്ങളിൽ സുതാര്യതയില്ല. ഗവർണർ ചാൻസലറായിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്. താൻ പരമാവധി പരിശ്രമിച്ചിട്ടും സർക്കാർ സഹകരിക്കുന്നില്ല. അനധികൃത നിയമനങ്ങളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടും പ്രതികരിച്ചില്ല. സർക്കാർ ശ്രമിച്ചത് തന്റെ കൈകൾ കെട്ടിവയ്ക്കാനാണ്. ഇതിനെ തുടർന്നാണ് ചാൻസലർ പദവി ഒഴിയാൻ തീരുമാനിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…