Global News

ലുലു മാളിനെതിരെ ഹിന്ദുമഹാസഭയുടെ വൻ പ്രതിഷേധം

ലഖ്നൗ: ഒരാഴ്ച മുമ്പ് ലഖ്നൗവിൽ തുടങ്ങിയ ലുലു മാളിനെതിരെ ഹിന്ദുമഹാസഭയുടെ വൻ പ്രതിഷേധം. മാളിനുള്ളിൽ ചിലർ നമസ്കരിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് വിവാ​ദമുണ്ടായത്.  ശനിയാഴ്ച ലഖ്‌നൗവിലെ ലുലു മാളിന് പുറത്ത് ഹിന്ദു മഹാസഭാ പ്രവർത്തകർ പ്രതിഷേധവുമായെത്തി. പ്രതിഷേധത്തെ തുടർന്ന് ഭാരവാഹികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് വൻ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കാവി പതാകകൾ ഉയർത്തി, മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രവർത്തകർ എത്തിയത്. മാളിന്റെ പുറത്ത് കനത്ത പൊലീസ് വിന്യാസവും ബാരിക്കേഡുകളും പ്രതിഷേധക്കാരെ നേരിടാൻ സജ്ജമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ലുലു മാളിന്റെ പ്രവേശന കവാടത്തിന് പുറത്ത് സുന്ദർ കാണ്ഡം പാരായണം ചെയ്തതിന് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. സെക്ഷൻ 144 ലംഘിച്ചതിന് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മാളിനുള്ളിൽ ചിലർ നമസ്‌കാരം നടത്തുന്ന വീഡിയോ വൈറലായതിനെ തുടർന്ന് അഖില ഭാരത ഹിന്ദു മഹാസഭ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച മാളിന് സമീപം ഹനുമാൻ ചാലിസ പാരായണം ചെയ്യാൻ വലതുപക്ഷ സംഘടന പ്രാദേശിക അധികാരികളിൽ നിന്ന് അനുമതി തേടിയിരുന്നുവെങ്കിലും സമ്മതിച്ചില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ലുലു മാൾ പ്രതിനിധികളുടെ പരാതിയിൽ കേസെടുത്തു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിനും മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചതിനും നിരവധി അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ട്. മാളിൽ മതപരമായ പ്രാർത്ഥനകൾ അനുവദിക്കില്ലെന്ന് മാൾ അധികൃതർ നോട്ടീസ് പതിച്ചു. 

Sub Editor

Recent Posts

എഐ ഉപയോഗം കൂട്ടുന്നു; 5,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് Barclays

അയർലണ്ട് ഉൾപ്പെടെയുള്ള യൂറോപ്യൻ തൊഴിൽവിപണിയിലും ശ്രദ്ധ നേടുന്ന നിർണായക നീക്കവുമായി ബ്രിട്ടീഷ് ബാങ്കിങ് ഗ്രൂപ്പായ ബാർക്ലേസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI),…

17 hours ago

അയർലണ്ടിന്റെ അഭിമാനമായി മലയാളി ബാഡ്മിന്റൺ താരം ഹന്ന ഷോച്ചൻ; യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഐറിഷ് പതാകയേന്തും

അയർലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനമായി ബാഡ്മിന്റൺ താരം ഹന്ന ഷോച്ചൻ. 2026-ൽ സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ…

17 hours ago

അയർലണ്ടിൽ വായുമലിനീകരണം കാരണം പ്രതിവർഷം 1,500 മരണങ്ങൾ; മുന്നറിയിപ്പുമായി EPA

അയർലണ്ടിലെ വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, വായുമലിനീകരണം ഇപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പരിസ്ഥിതി സംരക്ഷണ…

21 hours ago

ഡാളസിൽ വിജയദശമി ഉത്സവം ഒക്ടോബർ 24ന്; ഹിന്ദു സ്വയംസേവക് സംഘ് സംഘടിപ്പിക്കുന്നു

ഡാളസ് (ടെക്സസ്): ഹിന്ദു സ്വയംസേവക് സംഘ് ഡാളസ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'വിജയദശമി ഉത്സവം 2026' ഒക്ടോബർ 24 ശനിയാഴ്ച ആഘോഷിക്കുന്നു.…

2 days ago

ടെക്സസിൽ 2026 മിഡ്‌ടേം തിരഞ്ഞെടുപ്പ് – ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഡാളസ്: വടക്കൻ ടെക്സസിൽ 2026-ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ഇന്ന് (ഒക്ടോബര് 19 നു) ആരംഭിച്ചതോടെ…

2 days ago

കെനിയയിൽ 190 കുട്ടികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്: കൾട്ട് നേതാവ് കുറ്റക്കാരൻ ശിക്ഷ നവംബർ 6-ന് പ്രഖ്യാപിക്കും

നെയ്‌റോബി: യേശുവിനെ കാണാമെന്ന പേരിൽ അനുയായികളുടെ കുട്ടികളെ നിർബന്ധിതമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കെനിയൻ ക്രൈസ്തവ കൾട്ട് (സെറ്റ്) നേതാവ് പോൾ…

2 days ago