ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ചോക്ലേറ്റ് കവറില്‍ ആലേഖനം ചെയ്തതിന്റെ പേരില്‍ വന്‍ പ്രതിഷേധം നേരിട്ട് നെസ്‌ലെ ഇന്ത്യ. ഇതോടെ പ്രശസ്ത ബ്രാന്‍ഡായ കിറ്റ് കാറ്റ് വിപണിയില്‍ നിന്നും പിന്‍വലിച്ചതായി കമ്പനി അറിയിച്ചു.
സ്വിസ് മള്‍ട്ടിനാഷണല്‍ കമ്പനിയായ നെസ്‌ലെയുടെ ഇന്ത്യന്‍ ഘടകമാണ് നെസ്‌ലെ ഇന്ത്യ. ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തതിലൂടെ മതവിതകാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധം ഉയര്‍ന്നത്. പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കമ്പനി രംഗത്തെത്തുകയായിരുന്നു. മുന്‍കൂര്‍ നടപടിയെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം തന്നെ വിപണിയില്‍ നിന്ന് ചിത്രങ്ങളുള്ള പായ്ക്കുകള്‍ പിന്‍വലിച്ചതായും കമ്പനി അറിയിച്ചു. ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത മിട്ടായി പായ്ക്കുകള്‍ ട്രാവല്‍ പായ്ക്കുകള്‍ ആയിരുന്നെന്നും ഒ ഒഡീഷയുടെ തനത് സംസ്കാരമായ പട്ടചിത്രയെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളായിരുന്നു മിട്ടായി കവറുകളില്‍ ഉള്‍പ്പെടുത്തിയതെന്നും കമ്പനിയുടെ വക്താവ് കൂട്ടിച്ചേര്‍ത്തു.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…